/sathyam/media/media_files/2025/11/25/p-nisha-2025-11-25-15-33-13.png)
കോട്ടയം: സമൂഹം അംഗീകരിക്കാത്ത ഒരു ജീവൻ വയറ്റിൽ പേറി അതിന്റെ തളർച്ചയോടെ, പതർച്ചയോടെ മുന്നിൽ വന്നു നിൽക്കുന്ന പെണ്ണിനോട് ഡ്രാമ കളിക്കല്ലെടി #&% എന്ന് പറയുമ്പോൾ അവനൊരു നേതാവ് മാത്രം അല്ല ഒരു മനുഷ്യൻ പോലുമാവാൻ യോഗ്യനല്ല. രാഹുൽ മാങ്കൂട്ടത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി ഡബിങ്ങ് ആർട്ടിസ്റ്റ് പി. നിഷ.
രാഷ്ട്രീയവും വ്യക്തി വൈരാഗ്യവും മാറ്റി നിർത്തി കൊണ്ട് തന്നെ പറയട്ടെ,, രാഹുൽ മാങ്കൂട്ടത്തിന് എതിരെ വരുന്ന ചാറ്റുകളും ശബ്ദങ്ങളും ഇയ്യടുത്ത കാലത്ത് കണ്ടതിലും കേട്ടതിലും വെച്ചു ഏറ്റവും കടുത്ത രീതിയിൽ ഒരു പെണ്ണിന്റെ പ്രതികാരമാണ്...
രണ്ട് മനുഷ്യർ ചേർന്ന് ചെയ്യുന്ന ഒരു തെറ്റിന്റെ ഫലം ഒരിക്കലും ഒളിപ്പിക്കാൻ കഴിയാത്ത തെളിവായി അതിലെ പെണ്ണിന്റെ മാത്രം വയറ്റിൽ കുരുക്കുമ്പോൾ ആ പെണ്ണ് അനുഭവിച്ചതിന്റെ പ്രതികാരം അതിന്റെ പൂർണ ഭാവത്തിൽ തിരിച്ചടിക്കുന്നതാണ് നമ്മൾ ഇപ്പോ കാണുന്ന ഈ സംഭവ വികാസങ്ങൾ അത്രയും..
നിന്നിൽ ഒരു കുഞ്ഞുണ്ടായി കാണണം എന്നതാണ് ഞാൻ കണ്ടതിലും കേട്ടതിലും വെച്ചു പ്രണയിക്കുന്നവൻ പറയുന്ന ഏറ്റവും വലിയ പൊള്ളയായ വാചകം..
/filters:format(webp)/sathyam/media/media_files/BmkOtunNGJTqtttTXfUf.jpg)
ഒരാൾക്ക്. ഒരാളോട് #&#& മൂക്കുമ്പോൾ ഉണ്ടാക്കി കൊണ്ട് ഇടാൻ ഉള്ളതല്ല കുഞ്ഞുങ്ങൾ.
അങ്ങനെ മൂക്കുമ്പോൾ ഉണ്ടാക്കുന്നത് അത് ചീയുമ്പോൾ എടുത്ത് കളയാൻ പറ്റാതെ ആ പെണ്ണിന്റെ വയ്യറ്റിലോ പുറത്തോട്ട് വന്നാൽ മാറിലോ പറ്റി ചേർന്ന് തന്നെ ഇരിക്കും...
നിന്നെ എനിക്ക് ഗർഭിണി ആക്കണം എന്ന് ഒരു പുരുഷൻ പറയുമ്പോൾ അതിനു അവന് ചിലവ് ആവുന്നത് അവൻ സ്ഥിരം ബാത്‌റൂമിൽ കാര്യം സാധിക്കുമ്പോൾ ചിലവാക്കുന്ന അത്ര തന്നെ നിമിഷങ്ങളോ അധ്വാനമോ മാത്രമാണെന്നും
അവന്റെ ആ പ്രണയ സമ്മാനം സ്വീകരിച്ചു കഴിഞ്ഞാൽ സ്ത്രീക്ക് തന്റെ ശരീരവും ജീവിതവും അഭിമാനവും ചിലപ്പോ. കുടുംബം വരെ ബലി കൊടുക്കേണ്ടി വരുന്ന ഒരു ഹിമാലയൻ process ആണെന്നുള്ള ബോധം പെണ്ണുങ്ങൾക്കും വരേണ്ട കാലം അതിക്രമിച്ചു...
/filters:format(webp)/sathyam/media/media_files/2025/08/23/rahul-mankootathil-2025-08-23-18-55-36.jpg)
അങ്ങനെ ഒരു വാചകം പറഞ്ഞു ആണായവൻ ,, സമൂഹം അംഗീകരിക്കാത്ത ഒരു ജീവൻ വയറ്റിൽ പേറി അതിന്റെ തളർച്ചയോടെ,, പതർച്ചയോടെ മുന്നിൽ വന്നു നിൽക്കുന്ന പെണ്ണിനോട്
ഡ്രാമ കളിക്കല്ലെടി #&% എന്ന് പറയുമ്പോൾ അവനൊരു നേതാവ് മാത്രം അല്ല ഒരു മനുഷ്യൻ പോലുമാവാൻ യോഗ്യനല്ല...
അവൻ ഒന്നോ അതിൽ അധികമോ പെണ്ണുങ്ങടെ ശാപം വാങ്ങി പെട്ടിയിൽ അടക്കി തേച്ചു വെച്ചിട്ടുണ്ട്
അത് അവനെ ഓടിച്ചിട്ട് വട്ടം പിടിച്ചു നാണം കെടുത്തുന്ന കാണുമ്പോൾ
അതൊരു വലിയ പാഠമാണ്....
മുണ്ടിൽ തുടച്ചു എണീറ്റ് നടന്നങ്ങു പോവാമെന്ന് കരുതുന്ന എല്ലാ സുഖിമാന്റെ മക്കൾക്കും...
നേരിട്ട് അറിയാവുന്നതും അല്ലാത്തതുമായ ഈ വേണ്ടാത്ത പ്രണയ ഭാരം ചുമക്കേണ്ടി വന്നിട്ടുള്ള,,, ആ സമയത്തെ അവഗണനയും വേദനയും പേടിയും നിരാശയും അനുഭവിച്ചിട്ടുള്ള ഒടുക്കം വേദനിച്ചു വേദനിച്ചു ആ ഭാരം ഇറക്കി വെക്കേണ്ടി വന്നിട്ടുള്ള എല്ലാ സ്ത്രീകൾക്കും വേണ്ടി ഈ പ്രതികാരം ഒരു സംതൃപ്തിയാണെന്നും നിഷ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us