/sathyam/media/media_files/2025/12/22/poulose-2025-12-22-15-34-29.jpg)
കൊ​ച്ചി: മു​ൻ കേ​ര​ള ഫു​ട്ബോ​ൾ താ​രം പി. ​പൗ​ലോ​സ് (76) അ​ന്ത​രി​ച്ചു. കേ​ര​ളം ആ​ദ്യ​മാ​യി സ​ന്തോ​ഷ് ട്രോ​ഫി നേ​ടി​യ 1973ലെ ​ടീ​മി​ൽ അം​ഗ​മാ​യി​രു​ന്നു.
പ്ര​തി​രോ​ധ​നി​ര​ക്കാ​ര​നാ​യ പൗ​ലോ​സ് എ​ട്ടു​വ​ർ​ഷ​ത്തോ​ളം കേ​ര​ള​ത്തി​നാ​യി ബൂ​ട്ടു​കെ​ട്ടി. 1979ൽ ക്യാ​പ്റ്റ​നു​മാ​യി. പി​ന്നീ​ട് ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​യാ​യി.
1973 ഡി​സം​ബ​ർ 27ന് ​എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജ് മൈ​താ​ന​ത്താ​യി​രു​ന്നു കേ​ര​ള​ത്തി​ന്‍റെ ക​ന്നി കി​രീ​ട​നേ​ട്ടം. ഫൈ​ന​ലി​ൽ ക​രു​ത്ത​രാ​യ റെ​യി​ൽ​വേ​സി​നെ ര​ണ്ടി​നെ​തി​രേ മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്താ​യി​രു​ന്നു കേ​ര​ള​ത്തി​ന്‍റെ ജ​യം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us