വൈക്കം ഇക്കുറി ആര്‍ക്കൊപ്പം.. വൈക്കത്തെ കാറ്റേറ്റ് പനിക്കേണ്ടെന്നു എല്‍ഡിഎഫ്. പിടിച്ചെടുക്കാന്‍ യുഡിഎഫ്. മത്സരത്തിനു പി പ്രദീപും എ സനീഷ് കുമാറും !

അതേസമയം യുഡിഎഫ് വൈക്കത്ത് പുതുമുഖ സ്ഥാനാര്‍ഥിയെ നിര്‍ത്താനാണ് ആലോചിക്കുന്നത്. മുന്‍പ് ആശയ്ക്കെതിരെ മത്സരിച്ച എ സനീഷ് കുമാറിനെ വീണ്ടും പരിഗണിക്കാനും സാധ്യതയുണ്ട്. 

New Update
p pradeep a sanish kumar
Listen to this article
0.75x1x1.5x
00:00/ 00:00

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ വൈക്കം മണ്ഡലത്തില്‍ ആവേശ പോരിന് കളമൊരുങ്ങുന്നു. ഇക്കുറി സിറ്റിംഗ് എംഎല്‍എ സികെ ആശ മത്സരിച്ചേക്കില്ല. രണ്ട് ടേം വ്യവസ്ഥ പൂര്‍ത്തിയാകുന്നതിനാല്‍ ആശ ഒഴിയുമെന്നാണ് സിപിഐയില്‍ നിന്നു ഉയരുന്ന സൂചന.

Advertisment

ആശയ്ക്ക് പകരം സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം പി പ്രദീപിന്‍റെ പേര് പരിഗണനയിലുണ്ട്. നേരത്തെയും വൈക്കത്ത് പ്രദീപിന്റെ പേര് പരിഗണിച്ചിരുന്നു. എന്നാല്‍, പിന്നീട് പ്രദീപിനെ മാറ്റി ആശയെ സ്ഥാനാര്‍ഥിയാക്കുകയായിരുന്നു. 


p pradeep

ഇത്തവണ പ്രദീപ് തന്നെ വൈക്കത്ത് സ്ഥാനാര്‍ഥിയാകാനാണു സാധ്യത. വൈക്കം മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി കൂടിയാണ് പി പ്രദീപ്. അതേസമയം, ആശ തന്നെ വീണ്ടും മത്സരിക്കണമെന്നു പാര്‍ട്ടിയിലെ ഒരു വിഭാഗം അഭിപ്രായപ്പെടുന്നുണ്ട്.

അതേസമയം യുഡിഎഫ് വൈക്കത്ത് പുതുമുഖ സ്ഥാനാര്‍ഥിയെ നിര്‍ത്താനാണ് ആലോചിക്കുന്നത്. മുന്‍പ് ആശയ്ക്കെതിരെ മത്സരിച്ച എ സനീഷ് കുമാറിനെ വീണ്ടും പരിഗണിക്കാനും സാധ്യതയുണ്ട്. 

a sanish kumar


അതേ സമയം, സികെ ആശ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി വന്നാല്‍ കഴിഞ്ഞ തവണ മത്സരിച്ച പിആര്‍ സോനയ്ക്കാകും നറുക്കു വീഴുക.


ck asha pr sona

എന്‍ഡിഎയില്‍ ബിഡിജെഎസില്‍ നിന്നും വൈക്കം സീറ്റ് ഏറ്റെടുക്കാന്‍ ബിജെപി നീക്കം നടത്തുന്നതായാണു റിപ്പോര്‍ട്ട്. വൈക്കം സീറ്റ് ഏറ്റെടുത്ത് പകരം മറ്റേതെങ്കിലും സീറ്റ് ബിഡിജെഎസിനു നല്‍കാനാണു തീരുമാനം.

അതേമസയം, ഈഴവ സമുദായത്തിന് സ്വാധീനമുള്ള പ്രദേശമായതിനാല്‍ വൈക്കം വിടാന്‍ ബിഡിജെഎസിനും താല്‍പര്യമില്ല.

Advertisment