പത്തനംതിട്ടയില്‍ നിന്നും പാലക്കാട്ടേയ്ക്ക് ഒരു വിഴുപ്പിനെ കൊണ്ടുവന്നപ്പോള്‍ കോണ്‍ഗ്രസിന് നഷ്ടമായത് എംബിബിഎസും സിവില്‍ സര്‍വ്വീസും നേടിയ ഒരു ചെറുപ്പക്കാരനെ ! കെ മുരളീധരനെ വെട്ടി രാഹുലിനെ സ്ഥാനാര്‍ഥിയാക്കിയത് ഷാഫി പറമ്പിലിന്‍റെ ഒറ്റ വാശിയില്‍. കാത്തിരിക്കാന്‍ ക്ഷമ കാട്ടാതെ കോണ്‍ഗ്രസ് വിട്ടതോടെ പകരക്കാരനാകാനുള്ള നിയോഗം കളഞ്ഞുകുളിച്ച് ഡോ. സരിനും !

പാലക്കാട് എംഎല്‍എ ആയിരിക്കെ വടകരയില്‍ കെകെ ശൈലജക്കെതിരെ മല്‍സരിക്കാന്‍ നിയോഗിക്കപ്പെട്ട ഷാഫി പറമ്പില്‍ അപ്പോള്‍ പാര്‍ട്ടിയോട് ആവശ്യപ്പെട്ടത് തനിക്ക് പകരം രാഹുലിനെ പരിഗണിക്കണം എന്നായിരുന്നു. ആ ഉറപ്പ് വാങ്ങിയാണ് ഷാഫി പാലക്കാട് നിന്നും വടകരയ്ക്ക് തിരിച്ചത്.

New Update
k muraleedharan shafi parambil rahul mankoottathil
Listen to this article
0.75x1x1.5x
00:00/ 00:00

പാലക്കാട്: പത്തനംതിട്ടയില്‍ നിന്ന് പാലക്കാട്ടുകാര്‍ ഒന്നടങ്കം എതിര്‍ത്തിട്ടും ഒരാളുടെ മാത്രം നിര്‍ബന്ധത്തിന് വഴങ്ങി പാലക്കാട്ടേയ്ക്ക് കൊണ്ടുവന്ന വിഴുപ്പ് പുറത്താകുമ്പോള്‍ അതിന്‍റെ പേരില്‍ കോണ്‍ഗ്രസിന് നഷ്ടമായത് സിവില്‍ സര്‍വ്വീസ് രാജിവച്ച് പാര്‍ട്ടിയിലേയ്ക്ക് വന്ന ഒരു ചെറുപ്പക്കാരനെയാണ്. 

Advertisment

രാഹുലിനെ പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചതിന്‍റെ പേരിലാണ് ഡോ. പി സരിന്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോകുന്നതും സിപിഎമ്മിലെത്തി സ്ഥാനാര്‍ഥി ആകുന്നതും.

p sarin22


രാഹുലിന്‍റെ പുറത്താക്കലിന് പിന്നാലെ ഡോ. സരിന്‍റെ ഭാര്യ ഡോ. സൗമ്യ സരിന്‍ എഴുതിയ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞതും അതുതന്നെയാണ്. എനിക്ക് സ്ഥാനാര്‍ഥി ആകണം എന്നല്ല, ആ വൃത്തികെട്ടവനെ സ്ഥാനാര്‍ഥി ആക്കരുതെന്നാണ് സരിന്‍ ആവശ്യപ്പെട്ടതെന്നാണ് സൗമ്യ കുറിച്ചത്.


അന്ന് പാലക്കാട്ടെ ഡിസിസിയും സ്ഥലം എംപി വികെ ശ്രീകണ്ഠനും നിര്‍ദേശിച്ച പേര് കെ മുരളീധരനെ പരിഗണിക്കണം എന്നായിരുന്നു. മുരളിയെ വെട്ടി ഭൂലോക ഫ്രോഡായ രാഹുലിനെ പരിഗണിച്ചത് ഷാഫി പറമ്പില്‍ എംപിയുടെ ഒറ്റ നിര്‍ബന്ധത്തിന്‍റെ പേരിലായിരുന്നു.

പാലക്കാട് എംഎല്‍എ ആയിരിക്കെ വടകരയില്‍ കെകെ ശൈലജക്കെതിരെ മല്‍സരിക്കാന്‍ നിയോഗിക്കപ്പെട്ട ഷാഫി പറമ്പില്‍ അപ്പോള്‍ പാര്‍ട്ടിയോട് ആവശ്യപ്പെട്ടത് തനിക്ക് പകരം രാഹുലിനെ പരിഗണിക്കണം എന്നായിരുന്നു. ആ ഉറപ്പ് വാങ്ങിയാണ് ഷാഫി പാലക്കാട് നിന്നും വടകരയ്ക്ക് തിരിച്ചത്.

shafi parambil rahul mankoottathil-2


അതിന് മുമ്പ് ഷാഫി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവി ഒഴിഞ്ഞപ്പോഴും ഇതേ ആവശ്യം ഉന്നയിച്ചു, പകരം രാഹുലിനെ പരിഗണിക്കണം. പരിഗണിച്ചു. കുറെ കള്ളവോട്ടുകള്‍ കൂടി സ്വന്തം സംഘടനയില്‍ ഉണ്ടാക്കി ജയിപ്പിച്ചെടുത്തു. അത്രമേല്‍ അഭേദ്യ ബന്ധമായിരുന്നു ഷാഫി പറമ്പിലും രാഹുലും തമ്മില്‍.


 ഏറ്റവും ഒടുവില്‍ രാഹുലിനെ പുറത്താക്കാനുള്ള തീരുമാനം കോടതി തീരുമാനം വരും വരെ വൈകിപ്പിക്കാനും ഷാഫിയുടെ സമ്മര്‍ദ്ദം ഉണ്ടായി. അതിന് കെപിസിസി പ്രസിഡ‍ന്‍റ് സണ്ണി ജോസഫ് വഴങ്ങി കൊടുക്കുകയും ചെയ്തു.

അതിനു തക്കതായി ഇവര്‍ തമ്മിലുള്ള ബന്ധം എന്തെന്ന ചോദ്യം പ്രസക്തമാണ്. അതിനുത്തരം വരും ദിവസങ്ങളില്‍ പുറത്തുവരും എന്നാണ് സൂചന.

പക്ഷേ ഇവിടെ നഷ്ടം സംഭവിച്ചൊരാള്‍ ഡോ. പി സരിന്‍ തന്നെയാണ്. പാര്‍ട്ടിയില്‍ നിന്നും പുറത്തുപോയത് ആദ്യ നഷ്ടം. പുറത്താകാതെ ക്ഷമയോടെ കാത്തിരിക്കാനുള്ള മനസ് കാണിച്ചിരുന്നെങ്കില്‍ ഇനി രാഹുലിന് പകരക്കാരനാകാന്‍ സരിന് കഴിയുമായിരുന്നു.

Advertisment