New Update
/sathyam/media/media_files/2024/10/16/pjoyqYslgZBqzZYUWhlM.jpg)
പാലക്കാട്: പാലക്കാട് നിയമസഭ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ പി. സരിനെ പിന്തുണയ്ക്കാന്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റില്‍ ധാരണ. സരിനെ സ്ഥാനാര്‍ത്ഥിയാക്കുന്നത് ഗുണം ചെയ്യുമെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍.
Advertisment
ജില്ലാ ഘടകത്തിന്റെ അഭിപ്രായം പാർട്ടി നേതൃത്വത്തെ അറിയിക്കും. കോൺഗ്രസിനോട് ഇടഞ്ഞ സരിൻ സിപിഎം നേതാക്കളുമായി ആശയവിനിമയം നടത്തിയതായാണ് സൂചന.
അതേസമയം, സരിനെ ഒപ്പം കൂട്ടാന്‍ പി.വി. അന്‍വര്‍ എംഎല്‍എയും നീക്കം ആരംഭിച്ചു. പാലക്കാട് താന്‍ പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി സരിനെ അവതരിപ്പിക്കാനാണ് അന്‍വറിന്റെ പദ്ധതിയെന്നാണ് സൂചന.
സരിനുമായി അന്‍വര്‍ കൂടിക്കാഴ്ച നടത്തി. തിരുവില്വാമലയിലെ ബന്ധുവീട്ടില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചയെക്കുറിച്ച് ഇരുവരും പ്രതികരിച്ചിട്ടില്ല.