Advertisment

സ്വര്‍ണക്കടത്തിന്റെ പങ്ക് പി ശശി പറ്റുന്നു; പ്രാദേശിക നേതാക്കള്‍ മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചാല്‍ തടയും, താന്‍ പറഞ്ഞോളാമെന്ന് അറിയിച്ച് നേതാക്കളെ തിരിച്ചയക്കും; സാമ്പത്തിക തര്‍ക്കങ്ങളില്‍ ഇടനില നിന്ന് ലക്ഷങ്ങള്‍ തട്ടുന്നു; പി ശശിക്കെതിരെ പാര്‍ട്ടിക്ക് നല്‍കിയ പരാതി പുറത്തുവിട്ട് പിവി അന്‍വര്‍

പരാതിക്കാരികളുടെ ഫോണ്‍ നമ്പറുകള്‍ ശശി വാങ്ങുമെന്നും സ്ത്രീകളെ വിളിച്ച് ശൃംഗാരഭാവത്തില്‍ ഇടപെടുന്നുവെന്നും അന്‍വര്‍

New Update
p sasi anwar Untitledleb

മലപ്പുറം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് നല്‍കിയ പരാതി പുറത്തുവിട്ട് പി വി അന്‍വര്‍ എംഎല്‍എ. 

Advertisment

സാമ്പത്തിക തര്‍ക്കത്തില്‍ ഇടനിലക്കാരനായി നിന്ന് പി ശശി ലക്ഷങ്ങള്‍ തട്ടുന്നതായി അന്‍വര്‍ ആരോപിച്ചു. ചില കേസുകള്‍ പി ശശി ഇടപെട്ട് ഒത്തുതീര്‍പ്പാക്കിയെന്നും പി വി അന്‍വര്‍ പറയുന്നു.

സ്വര്‍ണക്കടത്തിന്റെ പങ്ക് പി ശശി പറ്റുന്നുവെന്നും അന്‍വര്‍ ആരോപിച്ചു. പ്രാദേശിക നേതാക്കള്‍ മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചാല്‍ തടയും. താന്‍ പറഞ്ഞോളാമെന്ന് അറിയിച്ച് നേതാക്കളെ തിരിച്ചയക്കുമെന്നും അന്‍വറിന്റെ പരാതിയില്‍ പറയുന്നു.

ആര്‍എസ്എസ്, കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പൊലീസ് സ്റ്റേഷനുകളില്‍ സ്വാധീനമുണ്ട്. സാമ്പത്തിക തര്‍ക്കങ്ങളില്‍ ഇടനില നിന്ന് ലക്ഷങ്ങള്‍ തട്ടുന്നുവെന്നും ശശിക്കെതിരായ പരാതിയില്‍ പറയുന്നു.

ഷാജന്‍ സ്‌കറിയ വിഷയത്തില്‍ ഇടപെടുന്ന സമയത്ത് താനും പി ശശിയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായെന്ന് അന്‍വര്‍ പറയുന്നു.

പി ശശിക്ക് തന്നോട് വൈരാഗ്യമാണ്. തന്റെ ഉടമസ്ഥതയിലുള്ള പാര്‍ക്കില്‍ നിന്ന് പത്ത് ലക്ഷം രൂപ കളവ് പോയതുമായി ബന്ധപ്പെട്ട് അരീക്കോട് പൊലീസില്‍ പരാതി നല്‍കുകയും കേസെടുക്കുകയും ചെയ്തു. എന്നാല്‍ വിഷയത്തില്‍ ഒരു അന്വേഷണവും നടന്നില്ലെന്നും പി വി അന്‍വര്‍ പറഞ്ഞു.

ചില കേസുകളില്‍ ഒത്തുതീര്‍പ്പുണ്ടാക്കി കമ്മീഷന്‍ കൈപ്പറ്റിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തുന്ന പരാതിക്കാരികളുടെ ഫോണ്‍ നമ്പറുകള്‍ ശശി വാങ്ങുമെന്നും സ്ത്രീകളെ വിളിച്ച് ശൃംഗാരഭാവത്തില്‍ ഇടപെടുന്നുവെന്നും ഉള്‍പ്പെടെ ഗുരുതര ആരോപണങ്ങളാണ് ശശിക്കെതിരെയുള്ള പരാതിയിലുള്ളത്. എല്ലാം ഉന്നയിക്കുന്നത് ഉത്തമബോധ്യത്തിലെന്നും അന്‍വര്‍ പറഞ്ഞു. 

പരാതിക്കാരായ ചിലരോട് ശൃംഗാര ഭാവത്തില്‍ സംസാരിച്ചതോടെ അദ്ദേഹത്തിന്റെ ഫോണ്‍ കോളുകള്‍ പലരും എടുക്കാതെ ആയി. പി ശശിയെ സ്ഥാനത്ത് തുടരാന്‍ അനുവദിച്ചാല്‍ താങ്ങാന്‍ കഴിയാത്ത വിധത്തിലുള്ള നാണക്കേട് പാര്‍ട്ടിക്കും മുഖ്യമന്ത്രിക്കുമുണ്ടാകുമെന്നും പി വി അന്‍വര്‍ പറയുന്നു.

Advertisment