കണ്ണൂര്‍: പിവി അന്‍വറിന് പിന്നില്‍ അധോലോക സംഘങ്ങള്‍ ആണ് ഉള്ളതെന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരാണ് അന്‍വറിന് പിന്നില്‍. നിയമവിരുദ്ധ പ്രവര്‍ത്തനം തടയുന്ന സര്‍ക്കാറിനെ ലക്ഷ്യം വയ്ക്കുന്നു.
അതുകൊണ്ടാണ് മുഖ്യമന്ത്രിക്കും ഓഫീസിനും എതിരായി വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. പി വി അന്‍വറിന്റെ രാഷ്ടീയം മരിച്ചുപോയി. കഴമ്പില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് മാധ്യമശ്രദ്ധ പിടിച്ചു പറ്റാനാണ് അന്‍വറിന്റെ ശ്രമമെന്നും പി.ശശി പറഞ്ഞു.