തിരുവനന്തപുരം: ലൈംഗികാരോപണത്തിന്റെ പേരില്‍ മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. കേസില്‍ പ്രതിചേര്‍ക്കപെട്ടത് കൊണ്ട് എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതില്ല.
എന്നാല്‍ സമാന ആരോപണത്തില്‍ സിദ്ദിഖിനെ അറസ്റ്റ് ചെയ്യാന്‍ ജാഗ്രതയോടെ ഇടപെടല്‍ നടക്കുന്നുണ്ടെന്നും സതീദേവി പറഞ്ഞു.
ദേശീയ വനിതാ കമ്മീഷന്‍ വരുന്ന കാര്യം അറിയിച്ചിരുന്നു. ടെലിഫോണില്‍ ബന്ധപ്പെട്ടാണ് അറിയിച്ചതെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു. ഇന്ന് വൈകിട്ട് അവിടെ എത്തും എന്നാണ് പറഞ്ഞത്. എന്താണ് സന്ദര്‍ശന ലക്ഷ്യം എന്ന കാര്യം വ്യക്തമല്ല.
ഹേമ കമ്മിറ്റിയാണോ സന്ദര്‍ശന വിഷയം എന്നറിയില്ല. സംസ്ഥാന വനിതാ കമ്മീഷന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് അവരോട് വ്യക്തമാക്കുമെന്നും പി സതീദേവി വ്യക്തമാക്കി.