/sathyam/media/media_files/2026/01/08/asha-nath-adv-p-sudheer-2026-01-08-20-27-03.jpg)
തിരുവനന്തപുരം: ആറ്റിങ്ങൽ മണ്ഡലത്തിൽ മത്സരിക്കാൻ കച്ചകെട്ടി ഇറങ്ങിയ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ അഡ്വ. പി. സുധീർ ഇപ്പോൾ ചിറയിൻകീഴ് മണ്ഡലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.
ആറ്റിങ്ങലിലെ ഒരു വിഭാഗം നേതാക്കൾ തിരുവനന്തപുരം കോർപ്പറേഷനിലെ ഡെപ്യൂട്ടി മേയർ ആശാ നാഥിനെ മത്സരിപ്പിക്കണമെന്ന ആവശ്യം മുന്നോട്ട് വെച്ചതോടെയാണ് സുധീർ ചിറയിൻകീഴിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
കഴിഞ്ഞ തവണ ആറ്റിങ്ങലിൽ മത്സരിച്ച സുധീർ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. ചിറയിൻകീഴിൽ മത്സരിച്ച ആശാനാഥ് മുപ്പതിനായിരത്തിലധികം വോട്ട് നേടി മികച്ച പ്രകടനം നടത്തുകയും ചെയ്തിരുന്നു.
എന്നാൽ ഇപ്പോൾ ആറ്റിങ്ങലിൽ ആശാനാഥിന് പ്രദേശിക നേതാക്കളുടെ പിന്തുണ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് സുധീർ ചിറയിൻകീഴിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
നഗര സ്വഭാവം ഏറെയുള്ള ആറ്റിങ്ങലിൽ ആശാനാഥിന് അനുകൂലമാണ് കാര്യങ്ങൾ എന്ന വിലയിരുത്തലിലാണ് പാർട്ടിയിലെ ഒരു വിഭാഗം. അതേസമയം മുൻ കേന്ദ്ര മന്ത്രി വി. മുരളീധരനെ അനുകൂലിക്കുന്ന നേതാക്കൾ സുധീർ ആറ്റിങ്ങലിൽ മത്സരിക്കണമെന്ന അഭിപ്രായക്കാരാണ്.
സ്ഥാനാർത്ഥി നിർണ്ണയത്തിൽ അന്തിമ തീരുമാനം പാർട്ടി നേതൃത്വം കൈക്കൊള്ളട്ടേ എന്ന നിലപാടിലാണ് പാർട്ടി പ്രദേശിക ഘടകം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us