New Update
/sathyam/media/media_files/2025/06/01/cRc2wO1SANOCr9rnv1Da.jpg)
മലപ്പുറം: പിവി അൻവറിൻ്റെ മലപ്പുറത്തെ വീട്ടിൽ ഇഡി പരിശോധന. ഇന്ന് രാവിലെയാണ് കെഎഫ് സി ലോണുമായി ബന്ധപ്പെട്ടുള്ള പരിശോധന തുടങ്ങിയത്.
Advertisment
പിവി അൻവർ ഒരു സ്ഥലത്തിൻ്റെ രേഖ വെച്ച് രണ്ട് വായ്പ്പയെടുത്തെന്നാണ് പരാതി. 2015 ലാണ് പിവി അൻവറും സഹായി സിയാദും ചേര്‍ന്ന് 12 കോടി രൂപ കടമെടുത്തത്.
ഈ കേസ് നിലവിൽ വിജിലൻസ് അന്വേഷിക്കുന്നുണ്ട്. പിവി അൻവറിൻ്റെ സിൽസില പാർക്കിൽ കഴിഞ്ഞ ദിവസം വിജിലൻസ് പരിശോധന നടന്നിരുന്നു.
ഇതിന് പിന്നാലെയാണ് ഇഡിയും എത്തിയിരിക്കുന്നത്. അൻവറിൻ്റെ മാത്രമല്ല, സഹായി സിയാദിൻ്റെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us