New Update
/sathyam/media/media_files/QuHJ2Gn1MoFKXxe7F28h.jpg)
കോഴിക്കോട്: എസ്എഫ്ഐഒ വീണാ വിജയന്‍റെ മൊഴിയെടുത്തതില്‍ പുതുമയില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയും വീണയുടെ ഭര്‍ത്താവുമായ മുഹമ്മദ് റിയാസ്. ഇത്തരം വിഷയങ്ങളിൽ രാഷ്ട്രീയ അജൻഡ ഉണ്ടെന്നത് നേരത്തെ ചർച്ച ചെയ്തതാണെന്നും അദ്ദേഹം പ്രതികരിച്ചു.
Advertisment
''ഞാന്‍ ഒന്നും പറയാതെ പോയാല്‍, ഒളിച്ചോടിയെന്ന് നിങ്ങള്‍ പറയും. ഇതില്‍ പുതുമ തോന്നുന്നില്ല. ഈ വിഷയത്തില്‍ നിലപാട് പാര്‍ട്ടി പറഞ്ഞതാണ്. അതിന് അപ്പുറം പറയാനില്ല. ബിജെപിയും ആര്‍എസ്എസുമായി പല കോമ്പ്രമൈസുകളും നടന്നെന്നായിരുന്നു പ്രചാരണം. ആ പ്രചാരണം നടത്തിയവര്‍ക്ക് ഇപ്പോള്‍ എന്താ പറയാനുള്ളത്''-റിയാസ് ചോദിച്ചു.