ഓരോ ദിവസവും അത്രയധികം ക്യാൻസർ കേസുകളാണ് സമൂഹത്തിൽ കണ്ടുപിടിക്കപ്പെടുന്നത്. മാറിയ ജീവിത ശൈലിയും തെറ്റായ ഭക്ഷണശീലങ്ങളുമാണ് ക്യാന്‍സര്‍ വ്യാപിക്കാനുളള പ്രധാന കാരണമായി ഡോക്ടര്‍മാര്‍ പറയുന്നത്. ക്യാൻസർ കേസുകളിൽ പകുതിയും അനാരോഗ്യകരമായ ജീവിത ശൈലി, പുകവലി, വ്യായാമമില്ലായ്മ, മദ്യപാനം, അമിത ശരീരഭാരം മുതലായവ മൂലം ഉണ്ടാകുന്നതാണെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
മാംസം സംസ്‌ക്കരിച്ച് പാക്കറ്റിലാക്കി കഴിക്കുന്നത് ക്യാന്‍സര്‍ സാധ്യതയെ കൂട്ടിയേക്കാം. അതിനാല്‍ ശീതീകരിച്ച് സൂക്ഷിക്കുന്ന പാക്കറ്റിലുള്ള സംസ്‌ക്കരിച്ച മാംസവും, ഇറച്ചിയുള്ള പഫ്സ്, ബര്‍ഗര്‍, ഹോട്ട് ഡോഗ്സ്, സാന്‍ഡ്‌വിച്ച് തുടങ്ങിവയ പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് നല്ലത്.
പാക്കറ്റില്‍ കിട്ടുന്ന ചിപ്സ്, കുക്കീസ് തുടങ്ങിയവയിലൊക്കെ അമിതമായി ട്രാന്‍സ് ഫാറ്റും മറ്റും അടങ്ങിയിട്ടുണ്ട്. ഇവയും ക്യാന്‍സര്‍ സാധ്യതയെ കൂട്ടിയേക്കാം. എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ മറ്റ് ഭക്ഷണങ്ങളും അമിതമായി കഴിക്കുന്നത് ചിലപ്പോള്‍ ക്യാന്‍സര്‍ സാധ്യതയെ കൂട്ടിയേക്കാം. കാരണം ഇവയില്‍ പൂരിത കൊഴുപ്പുകളും മറ്റും അടങ്ങിയിട്ടുണ്ട്.
സോഡ, ഫ്രൂട്ട് ജ്യൂസുകൾ, എനർജി ഡ്രിങ്കുകൾ തുടങ്ങിയ അധിക പഞ്ചസാര അടങ്ങിയ പാനീയങ്ങളും അമിതമാകരുത്. ഇത് അമിതവണ്ണത്തിനും ഇൻസുലിൻ പ്രതിരോധത്തിനും കാരണമാകും. അമിതവണ്ണവും ഇൻസുലിൻ പ്രതിരോധവും സ്തനാർബുദം, വൻകുടൽ, പാൻക്രിയാറ്റിക് ക്യാൻസർ എന്നിവയുൾപ്പെടെയുള്ള ചില ക്യാന്‍സറുകളുടെ അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു.