/sathyam/media/media_files/2024/11/23/Js9RQdFfDr4rXOefaIOu.jpg)
കൽപ്പറ്റ: വയനാട്ടിലെ കർഷകരിൽ നിന്നും നെല്ല് സംഭരിക്കുന്നതിനുള്ള സപ്ലൈകോയുടെ സമയപരിധി നീട്ടണം എന്ന് വീണ്ടും ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എം.പി. സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിലിന് കത്ത് നൽകി.
/filters:format(webp)/sathyam/media/media_files/2025/07/04/images809gr-anil-2025-07-04-00-22-08.jpg)
കഴിഞ്ഞ വർഷം നവംബർ 27 ന് അയച്ച കത്തിൽ നടപടിയുണ്ടായിട്ടില്ല എന്ന് ഓർമിപ്പിച്ച് കൊണ്ടാണ് പുതിയ കത്ത്.
കാലാവസ്ഥാ വ്യതിയാനമുൾപ്പടെ പ്രതികൂല സാഹചര്യങ്ങൾ വയനാട്ടിലെ വിളവെടുപ്പ് ചക്രങ്ങളെ വലിയ രീതിയിൽ ബാധിക്കുന്ന സാഹചര്യത്തിൽ സംഭരണത്തിന് തീരുമാനിച്ചിട്ടുള്ള തീയതികളിൽ മാറ്റം വരുത്തണമെന്ന് പ്രിയങ്ക ഗാന്ധി എം. പി. നേരത്തെ ആവശ്യപ്പെട്ടിരുന്നു.
/filters:format(webp)/sathyam/media/media_files/2025/05/29/ouBkhDRyrvkAHiqACd3A.jpg)
ഒന്നാം വിള നെല്ല് സംഭരിക്കുന്നതിനുള്ള അവസാന തീയതി ഡിസംബർ 31 ആണെങ്കിലും, കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന വിളവെടുപ്പ് ചക്രത്തിലെ മാറ്റം കാരണം വയനാട്ടിലെ കർഷകർക്ക് ജനുവരിയിൽ മാത്രമേ നെല്ല് വിളവെടുക്കാൻ കഴിയൂ.
രണ്ടാം വിളയുടെ സംഭരണത്തിന്റെ അവസാന തീയതി ജൂൺ അവസാനമാണെങ്കിലും, വയനാട്ടിലെ കർഷകർക്ക് ജൂലൈ മാസത്തോടെ മാത്രമേ നെല്ല് വിളവെടുക്കാൻ കഴിയൂ.
വയനാട് പാർലമെൻറ് മണ്ഡലത്തിലെ കർഷകരുടെ സവിശേഷമായ സാഹചര്യം കണക്കിലെടുത്ത്, വയനാട് ജില്ലയിൽ സംഭരണ ​​സമയം 45 ദിവസത്തേക്ക് നീട്ടാൻ സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിക്കുന്നതായും, ഒന്നാം വിളയുടെ സംഭരണത്തിന്റെ അവസാന തീയതി ഫെബ്രുവരി 15 വരെയും രണ്ടാം വിളയുടെ സംഭരണ ​​കാലയളവ് കുറഞ്ഞത് ജൂലൈ 30 വരെയും നീട്ടണമെന്നുമാണ് പ്രിയങ്ക ഗാന്ധി എം. പി. ആവശ്യപ്പെട്ടത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us