നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പത്മ പുരസ്കാരങ്ങൾ. വി.എസ്. അച്യുതാനന്ദൻ മുതൽ മമ്മൂട്ടി വരെ, കേരളത്തിലെ അഞ്ച് വോട്ടുബാങ്കുകളെ ലക്ഷ്യമിട്ട ബിജെപിയുടെ ‘മാസ്റ്റർ പൊളിറ്റിക്കൽ സ്ട്രോക്ക്’. ഇടതുപക്ഷ അനുഭാവികൾ മുതൽ ഈഴവർ, ക്രിസ്ത്യാനികൾ, മുസ്ലിങ്ങൾ വരെയുള്ള വിഭാ​ഗങ്ങളെ ഒരുമിച്ച് സ്പർശിക്കാൻ സാധിക്കുമെന്ന് ബിജെപി കണക്കുകൂട്ടൽ. കേന്ദ്ര സർക്കാരിന്റെ ‘പത്മ രാഷ്ട്രീയം’ ​ഗുണം ചെയ്യുമോ ?

New Update
mammootty vs vellappalli

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായ സംസ്ഥാനങ്ങൾക്ക് പരമോന്നത സിവിലിയൻ പുരസ്കാരങ്ങളിൽ ലഭിച്ച പരിഗണനയാണ് ലഭിച്ചത്.

Advertisment

തമിഴ് നാടിന് 13  പത്മാപുരസ്കാരങ്ങൾ ലഭിച്ചപ്പോൾ പശ്ചിമ ബംഗാളിൽ നിന്നുളള 11 പേർക്ക് പത്മാ പുരസ്കാരം കിട്ടി.കേരളത്തിൽ നിന്നുളള 8 പേരും പത്മാപുരസ്കാരങ്ങൾക്ക് അർഹരായി.

images - 2026-01-25T194550.630

കേരളത്തിൽ നിന്ന് മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ(മരണാനന്തരം), ജസ്റ്റിസ് കെ.ടി. തോമസ്, ആർ.എസ്.എസ് നേതാവ് പി. നാരായണൻ എന്നിവർക്ക് പത്മവിഭൂഷണും, നടൻ മമ്മൂട്ടി, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ എന്നിവർക്ക് പത്മഭൂഷണും നൽകിയതിലൂടെ വ്യക്തമായ ചില രാഷ്ട്രീയ ലക്ഷ്യങ്ങൾ കേന്ദ്ര സർക്കാർ മുന്നോട്ടുവെക്കുന്നുണ്ട്.


പത്മ പുരസ്കാരങ്ങളിലെ 'കേരള മോഡൽ': ബിജെപിയുടെ തിരഞ്ഞെടുപ്പ് തന്ത്രമാണെന്നാണ് പൊതുവെ ചൂണ്ടിക്കാണിക്കപ്പെടുന്നത്.


കേരളത്തിലെ വിവിധ വോട്ടുബാങ്കുകളെയും സാമൂഹിക വിഭാഗങ്ങളെയും ലക്ഷ്യം വെച്ചുള്ള കൃത്യമായ കണക്കുകൂട്ടലുകൾ ഈ പത്മ പട്ടികയിൽ ദൃശ്യമാണ്.

മുൻ മുഖ്യമന്ത്രിയും സി.പി.എം നേതാവുമായ വി.എസ്. അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ നൽകിയത് രാഷ്ട്രീയ കേരളത്തെ അമ്പരപ്പിച്ച നീക്കമാണ്.

vs achuthananthan-2

കടുത്ത ഇടതുപക്ഷ അനുഭാവികൾക്കിടയിൽ വി.എസിനുള്ള സ്വീകാര്യതയെ ബഹുമാനിക്കുന്നു എന്ന് കാണിക്കുന്നതിലൂടെ, സി.പി.എം വോട്ടർമാരുടെ ഇടയിൽ ബിജെപിയോടുള്ള എതിർപ്പ് കുറയ്ക്കുക. വി.എസിനെ പോലുള്ള ഒരു ജനകീയ നേതാവിനെ എൽ.ഡി.എഫ് സർക്കാർ പോലും വേണ്ടവിധം ആദരിച്ചില്ല എന്ന പ്രചാരണത്തിന് ഇത് വഴിമരുന്നിടും.


എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ നൽകിയത് ഏറ്റവും നിർണ്ണായകമായ രാഷ്ട്രീയ നീക്കമാണ്. വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ നൽകിയത് ഈഴവ സമുദായത്തിനുള്ള സന്ദേശമായാണ് കരുതപ്പെടുന്നത്.


കേരളത്തിലെ ഏറ്റവും വലിയ വോട്ടുബാങ്കായ ഈഴവ സമുദായത്തെ എൻ.ഡി.എ മുന്നണിയിലേക്ക് കൂടുതൽ അടുപ്പിക്കുകയാണ് ലക്ഷ്യം.

വെള്ളാപ്പള്ളിയുമായി പലപ്പോഴും ഇടഞ്ഞും അടുത്തും നിൽക്കുന്ന ബിജെപി, അദ്ദേഹത്തെ ആദരിക്കുന്നതിലൂടെ സമുദായത്തിന്റെ പിന്തുണ ഉറപ്പാക്കാമെന്ന് കരുതുന്നുണ്ടാകും.

vellappally nadesan kottayam

സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് കെ.ടി. തോമസിന് പത്മവിഭൂഷൺ നൽകിയത് ക്രൈസ്തവ സമുദായവുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമമായി കാണാം.


മധ്യകേരളത്തിലെ ക്രൈസ്തവ വോട്ടുകളിൽ കണ്ണുവെക്കുന്ന ബിജെപിക്ക്, സമുദായത്തിലെ പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കുന്നത് സഭയുമായുള്ള ചർച്ചകൾക്ക് കൂടുതൽ കരുത്ത് പകരും.


മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്ക് പത്മഭൂഷൺ നൽകിയത് അദ്ദേഹത്തിന്റെ അഭിനയ മികവിനുള്ള അംഗീകാരം എന്നതിലുപരി മറ്റൊരു തലം കൂടിയുണ്ട്. കേരളത്തിലെ മുസ്ലിം സമുദായത്തിനിടയിൽ മമ്മൂട്ടിക്കുള്ള വലിയ സ്വാധീനം ബിജെപിക്ക് ഗുണകരമാക്കുക.

"ന്യൂനപക്ഷ വിരുദ്ധം" എന്ന ലേബൽ മാറ്റാനും സാംസ്കാരികമായി എല്ലാവരെയും ഉൾക്കൊള്ളുന്നു എന്ന് കാണിക്കാനും ഈ നീക്കം സഹായിക്കും.

mammootty-kozhi-thankachan-oru-kuttanadan-blog

മമ്മൂട്ടിക്ക് പത്മഭൂഷണോ പത്മ വിഭൂഷണോ നൽകാത്തത് മുൻവർഷങ്ങളിൽ വലിയ വിമർശനങ്ങൾക്ക് പാത്രമായിരുന്നു. ആർ.എസ്.എസ് നേതാവും ജന്മഭൂമി മുൻ എഡിറ്ററുമായ പി. നാരായണന് പത്മവിഭൂഷൺ നൽകിയത് സ്വന്തം പാളയത്തിലെ പ്രവർത്തകർക്കുള്ള ആവേശമാണ്.


തിരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങുന്ന സംഘപരിവാർ പ്രവർത്തകർക്ക് തങ്ങളുടെ ആശയങ്ങൾക്കും വ്യക്തിത്വങ്ങൾക്കും ദേശീയ അംഗീകാരം ലഭിക്കുന്നു എന്നത് വലിയ ഊർജ്ജം നൽകും.


കേരളത്തിലെ അഞ്ച് പ്രധാന വോട്ടുബാങ്കുകളെയും (ഇടതുപക്ഷ അനുഭാവികൾ, ഈഴവർ, മുസ്ലിങ്ങൾ, ക്രിസ്ത്യാനികൾ, ഹിന്ദു വോട്ടുകൾ) ഒരുപോലെ സ്പർശിക്കുന്ന രീതിയിലാണ് ഈ വർഷത്തെ പത്മ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

പുരസ്കാരങ്ങളെ കേവലം സാംസ്കാരികം എന്നതിലുപരി 'മാസ്റ്റർ പൊളിറ്റിക്കൽ സ്ട്രോക്ക്' ആയി കേന്ദ്ര സർക്കാർ ഉപയോഗിക്കുന്നു എന്ന് വേണം കരുതാൻ.

bjp

വി.എസ് അച്യുതാനന്ദന് പത്മവിഭൂഷൺ നൽകി ആദരിച്ചതിന് പിന്നിൽ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കാനുള്ള ശ്രമം കൂടിയുണ്ട്. വി.എസിന്.  മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ നൽകിയത് ഇടതുപക്ഷത്തിന് വലിയ രാഷ്ട്രീയ വെല്ലുവിളിയാണ്.


വി.എസ് വിഭാവനം ചെയ്ത രാഷ്ട്രീയ ആദർശങ്ങൾക്ക് തീർത്തും വിപരീതമാണ് നിലവിലെ കേന്ദ്ര സർക്കാർ നയങ്ങൾ. കടുത്ത ആർ.എസ്.എസ് വിരുദ്ധനായ വി.എസിനെ ആദരിക്കുന്നതിലൂടെ മറ്റ് ചില സന്ദേശങ്ങൾ നൽകാനാണ് ശ്രമം.


കമ്മ്യൂണിസ്റ്റ് നേതാക്കൾ പത്മപുരസ്കാരങ്ങൾ സ്വീകരിക്കാറില്ലാത്തതിനാൽ വി.എസിൻെറ കുടുംബം പുരസ്കാരം നിരസിക്കണമെന്ന് സമൂഹ മാധ്യമങ്ങളിൽ അദ്ദേഹത്തിൻെറ ആരാധാകർ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ പുരസ്കാരം സ്വീകരിക്കുന്നുവെന്നാണ് മകൻ വി.എ.അരുൺകുമാറിൻെറ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാകുന്നത്.

va-arun-kumar-cpm-jpg

വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ നൽകിയത് പട്ടികയിലെ ഏറ്റവും വിവാദമാകാൻ സാധ്യതയുണ്ട്. വർഗീയ പരാമർശങ്ങളുടെ പേരിൽ വിമർശനം നേരിടുകയും  മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസുകളിൽ പ്രതിയുമായ  വെള്ളാപ്പള്ളി നടേശന് പുരസ്കാരം നൽകുന്നതിന് എതിരെ ഇപ്പോൾ തന്നെ സമൂഹ മാധ്യമങ്ങളിൽ വിമർശനം നിറയുന്നുണ്ട്.

ക്രിമിനൽ കേസുകൾ നേരിടുന്ന ഒരാൾക്ക് രാജ്യത്തെ ഉയർന്ന സിവിലിയൻ ബഹുമതി നൽകുന്നത് പുരസ്കാരത്തിന്റെ മൂല്യം കുറയ്ക്കുമെന്നാണ് വിമർശനം..

Advertisment