/sathyam/media/media_files/2025/08/21/rahul_padmaja210825-2025-08-21-16-44-43.webp)
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ആരോപണങ്ങളും, യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്ന് രാജി നൽകിയതുമെല്ലാം വിവാദമായി തുടരുമ്പോൾ,
പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് പത്മജ വേണുഗോപാൽ രംഗത്ത്. രാഹുൽ രാജിവച്ചത് പോര, എംഎൽഎ സ്ഥാനം പോലും ഒഴിയേണ്ടതാണെന്ന് അവർ വ്യക്തമാക്കി.
“നമുക്ക് ധൈര്യമായി വീട്ടിൽ കയറ്റാൻ പറ്റുന്നയാളായിരിക്കണം എംഎൽഎ. വീട്ടിൽ കയറ്റാൻ പറ്റാത്ത ഒരാളെ എംഎൽഎ ആയി വച്ചുകൊണ്ടിരിക്കുന്നത് കോൺഗ്രസിന് തന്നെ നാണക്കേടാണ്. എംഎൽഎ സ്ഥാനത്ത് നിന്ന് മാറ്റുക കോൺഗ്രസ് പ്രവർത്തകരുടെ ഉത്തരവാദിത്വമാണ്,” – പത്മജ പറഞ്ഞു.
രാഹുൽ മുമ്പ് സ്വന്തം അമ്മയെ കുറിച്ച് മോശമായി പരാമർശിച്ചതിനാൽ ഏറെ വേദനിച്ചിരുന്നുവെന്നും, പുറത്തുപോലും വരാതെ, ഒരിടത്തും പോകാതെ, പാർട്ടിക്കായി ജീവിച്ചിരുന്ന ഒരാൾക്കെതിരെ ഇത്തരം വാക്കുകൾ പറഞ്ഞത് വിഷമകരമാണെന്നും പത്മജ കൂട്ടിച്ചേർത്തു.
“ഈ മനുഷ്യൻ ഇപ്പോൾ അനുഭവിക്കുന്നത് പാവപ്പെട്ട ഒരു സ്ത്രീയുടെ മനസ്സിന്റെ ശാപമാണ്” എന്നും പത്മജ വിമർശിച്ചു.