Advertisment

ഭാവിയില്‍ പോകുമോയെന്ന ചോദ്യത്തിന് ഇന്നത്തെ കാര്യമല്ലേ പറയാന്‍ പറ്റൂവെന്ന് തമാശയ്ക്ക് പറഞ്ഞതാണ് ! ബിജെപിയില്‍ ചേരുമെന്ന പ്രചാരണം തള്ളി പത്മജ വേണുഗോപാൽ

ബിജെപിയില്‍ ചേരുമെന്ന പ്രചാരണം തള്ളി പത്മജ വേണുഗോപാല്‍. താൻ ബിജെപിയിൽ പോകുമെന്ന വാർത്ത ഏതോ മാധ്യമത്തിൽ നിന്ന് വന്നെന്ന് കേട്ടെന്നും എവിടെ നിന്നാണ് അത്തരത്തിലൊരു വാർത്ത വന്നതെന്ന് അറിയില്ലെന്നും പത്മജ

New Update
Padmaja Venugopal

തൃശൂര്‍: ബിജെപിയില്‍ ചേരുമെന്ന വാര്‍ത്തകളും പ്രചാരണങ്ങളും തള്ളി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍. താൻ ബിജെപിയിൽ പോകുമെന്ന വാർത്ത ഏതോ മാധ്യമത്തിൽ നിന്ന് വന്നെന്ന് കേട്ടെന്നും എവിടെ നിന്നാണ് അത്തരത്തിലൊരു വാർത്ത വന്നതെന്ന് അറിയില്ലെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു.

Advertisment

ഫേസ്ബുക്ക് പോസ്റ്റ്:

ഞാൻ ബിജെപിയിൽ പോകുന്നു എന്നൊരു വാർത്ത ഏതോ മാധ്യമത്തിൽ വന്നു എന്ന് കേട്ടു.  എവിടെ നിന്നാണ ഇത് വന്നത് എന്ന് എനിക്കറിയില്ല. എന്നോട് ഒരു ചാനൽ ചോദിച്ചപ്പോൾ ഈ വാർത്ത ഞാൻ നിഷേധിച്ചതാണ്. ഇപ്പോഴും ഞാൻ അത് ശക്തമായി നിഷേധിക്കുന്നു. അവർ എന്നോട് ചോദിച്ചു ഭാവിയിൽ പോകുമോ എന്ന്, ഞാൻ പറഞ്ഞു ഇന്നത്തെ കാര്യമല്ലേ പറയാൻ പറ്റു നാളെ കാര്യം എനിക്ക് എങ്ങിനെ പറയാൻ പറ്റും എന്ന് തമാശ ആയി പറഞ്ഞു. അത് ഇങ്ങിനെ വരും എന്ന് വിചാരിച്ചില്ല

 

Advertisment