രണ്ട് ദിവസമായി ചീത്ത കേള്‍ക്കുന്നു, കോണ്‍ഗ്രസില്‍ നിന്ന് അനുഭവിച്ച അപമാനത്തോളം ഇത് വരില്ല ! ഞാൻ പാർട്ടിയിൽ നിന്ന് പോയാൽ ഒന്നും സംഭവിക്കില്ല എന്ന് ദിവസവും പറഞ്ഞുകൊണ്ട്‌ ഇരിക്കേണ്ട-കുറിപ്പുമായി പത്മജ വേണുഗോപാല്‍

രണ്ട് ദിവസമായി നന്നായി ചീത്ത കേള്‍ക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന പത്മജ വേണുഗോപാല്‍. എന്നാല്‍ ഇത് കോണ്‍ഗ്രസില്‍ നിന്ന് അനുഭവിച്ച അപമാനത്തോളം വരില്ലെന്ന് അവര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു

New Update
padmaja venugopal2

തൃശൂര്‍: രണ്ട് ദിവസമായി നന്നായി ചീത്ത കേള്‍ക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന പത്മജ വേണുഗോപാല്‍. എന്നാല്‍ ഇത് കോണ്‍ഗ്രസില്‍ നിന്ന് അനുഭവിച്ച അപമാനത്തോളം വരില്ലെന്ന് അവര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റ്:

Advertisment

നമസ്കാരം. ഞാൻ രണ്ടു ദിവസമായി നല്ലവണ്ണം ചീത്ത കേൾക്കുന്നുണ്ട്. എനിക്ക് ഒരു വിഷമവും തോന്നാറില്ല. കാരണം കോൺഗ്രസ്‌ പാർട്ടിയിൽ നിന്ന് ഞാൻ അനുഭവിച്ച നാണക്കേടും അപമാനത്തോളവും ഇത് വരില്ല. ഞാൻ പാർട്ടിയിൽ നിന്ന് പോയാൽ ഒന്നും സംഭവിക്കില്ല എന്ന് ദിവസ്സവും പറഞ്ഞോണ്ട് ഇരിക്കേണ്ട. അത് കേൾക്കുമ്പോൾ ജനങ്ങൾ വിചാരിക്കും അപ്പോൾ അതി വല്ല കാര്യവുമുണ്ടോ എന്ന് ? ഞാൻ ഒരു കഴിവുമില്ലാത്ത ആളാണ് എന്ന് സമ്മതിക്കുന്നു. അപ്പോൾ പിന്നെ കുഴപ്പമില്ല അല്ലെ ?

Advertisment