'പത്മകുമാർ ആരുമായും സഹകരണമില്ലാത്ത ആൾ, ഒറ്റപ്പെട്ട ജീവിതം; വീട്ടിലെ ആറു നായ്ക്കളെ ഇന്നലെ പത്മകുമാർ ഫാം ഹൗസിലേക്ക് മാറ്റിയിരുന്നെന്നും നാട്ടുകാർ

New Update
H

കൊല്ലം∙ ഓയൂരിൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ ചാത്തന്നൂർ സ്വദേശി കെ.ആർ.പത്മകുമാർ നാട്ടുകാരുമായി സഹകരണമില്ലാത്ത ആൾ.

Advertisment

ഇയാൾ ആരുമായും സൗഹൃദം പുലർത്തിയിരുന്നില്ലെന്നും ഒറ്റപ്പെട്ട ജീവിതമായിരുന്നെന്നുമാണ് നാട്ടുകാർ പറയുന്നത്.

പദ്മകുമാർ ബേക്കറി ബിസിനസ് നടത്തിയിരുന്നു. ചിറക്കരയിൽ പത്മകുമാറിനു ഫാമുണ്ട്. വീട്ടിലെ ആറു നായ്ക്കളെ ഫാം ഹൗസിലേക്ക് ഇന്നലെയാണ് മാറ്റിയതെന്നും നാട്ടുകാർ പറയുന്നു.

കേസിൽ ഉൾപ്പെട്ട വെള്ളക്കാർ ചിറക്കര ഭാഗത്തേക്ക് പോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു.

Advertisment