പദ്മശ്രീ ശിവകുമാറിന് ഉജ്ജ്വലബാല്യ പുരസ്ക്കാരം

New Update
b8207cd5-502d-4b40-8a15-388b3a832f93

ആലപ്പുഴ : തിരുവാംമാടി വാർഡിൽ ദർശന താര വീട്ടിൽ ഹിന്ദുസ്ഥാൻ സ്കൗട്ട് ആൻ്റ് ഗൈഡ്സ് സംസ്ഥാന ട്രയിനിങ്ങ് കമ്മീഷണർ ശിവകുമാർ ജഗ്ഗുവിൻ്റെയും 'ഗവ.റ്റി.ഡി. മെഡിക്കൽ കോളജ് മെഡിസിൻ സെൻ്ററിൽ ഡേറ്റ മാനേജർ ദർശനയുടെ മകൾ പദ്മശ്രീ ശിവകുമാർ ഉജ്ജ്വല ബാല്യ പുരസ്ക്കാരം ലഭിച്ചു. 

Advertisment

പൊതുവിഭാഗത്തിലാണ് പുരസ്ക്കാരം. ആലപ്പുഴ കാഞ്ഞിനം ചിറ ലറ്റർ ലാൻ്റ് സ്ക്കൂളിലെ നാലാം ക്ലാസ് വിദ്യാത്ഥിയാണ്. പി.ടി. ഉഷ നേതൃത്യം നൽകുന്ന ഇന്ത്യൻ ടാലൻ്റ് ഒളിപ്യാഡ് ഇൻ്റർനാഷണൽ ഡ്രോയിങ്ങ് മത്സരത്തിലെ സംസ്ഥാന ടോപ്പർ ആയി തിരഞ്ഞെടുക്കപ്പെട്ടു.

സ്ക്കോളർഷിപ്പ് വിന്നറാണ്. ഗോൾഡ് മെഡൽ ജേതാവ് ആയി മലയാള മനോര ഓൺലൈനും, ജയിൻ യൂണിവേഴ്സിറ്റി കൊച്ചിയുമായി സംഘടിപ്പിച്ച ബറോസ് സംസ്ഥാന തല പെയിൻ്റിംഗ് മത്സരത്തിനു മോഹൻലാലിൽ നിന്നും അഭിനന്ദനം ലഭിച്ചു. 

ഇന്ത്യൻ ടാലൻ്റ് ഒളി പ്യാഡിൽ ജനറൽ നോളജിയിൽ ഗോൾഡ് മെഡൽ ലഭിച്ചു. ബാലപാർലമെൻ്റിൽ അംഗമായിരുന്നു. വന്യജീവി വാരാചരണത്തോട് അനുബന്ധിച്ച് ഫോറസ്റ്റ് വകുപ്പ് സംഘടിപ്പിച്ച പെയിൻ്റിംഗ് മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു. മത് സ്കീഡ് ഫെസ്റ്റി വെല്ലിനോട് അനുബന്ധിച്ച് നടത്തിയ പെയിൻ്റ് ആൻ്റ് വിൻ മത്സരത്തിൽ എൽ.പി. വിഭാഗത്തിൽ മികച്ച പ്രകടനത്തിന് അവാർഡ് ലഭിച്ചു. 

ശിശുക്ഷേമ സമിതി സംഘടിപ്പിച്ച ക്ലിൻ്റ സ്മാരക ചിത്രരചനയിൽ ഒന്നാം സ്ഥാനവും, ശിശുദിന ആഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ചിത്രരചനയിൽ ഒന്നാം സ്ഥാനം, ഇംഗ്ലീഷ് പ്രസംഗത്തിൽ ഒന്നാം സ്ഥാനം ഇംഗ്ലീഷ് ഉപന്യാസ മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു ഭരതനാട്യ കലാവിദ്യാത്ഥിയാണ്

Advertisment