പ്രശസ്ത നീന്തൽ പരിശീലകൻ ജോർജ് ജോസഫ് തോപ്പൻ നിര്യാതനായി

'തേപ്പൻസ് ഓർച്ചാഡ്' എന്ന പേരിൽ കാന്തല്ലൂരിൽ ആപ്പിൾ ഉൾപ്പെടെ വിവിധങ്ങളും അപൂർവ്വങ്ങളുമായ പഴവർഗങ്ങളുടെയും പൂക്കളുടെയും കൃഷിത്തോട്ടം നടത്തിയിരുന്ന പ്രകൃതി സ്നേഹിയും കർഷകനുമായിരുന്നു ജോർജെന്നെ നാട്ടുകാരുടെയും, കൂട്ടുകാരുടെയും "കളിമാഷ്". 

New Update
GEORGE JOSEPH THOPAN

പാലാ: കായികാദ്ധ്യാപകനും പ്രശസ്ത നീന്തൽ പരിശീലകരായ തോപ്പൻസ് സഹോദരന്മാരിൽ അഞ്ചാമനുമായ
വെള്ളിയേപ്പള്ളി തോപ്പിൽ ജോർജ് ജോസഫ് തോപ്പൻ അന്തരിച്ചു.

Advertisment

ഇൻ്റർ യൂണിവേഴ്സിറ്റി നീന്തൽ താരമായിരുന്നു. തോപ്പിൽ പരേതരായ ജോസഫ്- ശോശാമ്മ ദമ്പതിമാരുടെ മകനാണ്. കാന്തല്ലൂർ സെക്രട്ട് ഹാർട്ട് സ്കൂളിൽ കായികാദ്ധ്യാപകനായിരുന്നു. 


മൃതദേഹം നാളെ (ചൊവ്വാഴ്ച) വൈകിട്ട് വെള്ളിയപ്പളളിയിലെ വീട്ടിൽ കൊണ്ടുവരും. സംസ്കാരം 8 ന് ബുധനാഴ്ച രാവിലെ 10ന് പാലാ സെൻ്റ് തോമസ് കത്തീഡ്രലിൽ.


ഭാര്യ:ജെസ്സി നിലമ്പൂർ പുന്നക്കൽ കുടുംബാംഗമാണ്.
 
മക്കൾ: ഗീതു (ജർമനി), നവീൻ (അയർലൻറ്), നീതു (ബോർഡർ ഇന്ത്യൻ ഫോറസ്ററ് സർവീസ് (ബംഗാൾ). മരുമക്കൾ: നിഖിൽ, ഗ്രീഷ്മ, ആഷിഷ്.
        
'തേപ്പൻസ് ഓർച്ചാഡ്' എന്ന പേരിൽ കാന്തല്ലൂരിൽ ആപ്പിൾ ഉൾപ്പെടെ വിവിധങ്ങളും അപൂർവ്വങ്ങളുമായ പഴവർഗങ്ങളുടെയും പൂക്കളുടെയും കൃഷിത്തോട്ടം നടത്തിയിരുന്ന പ്രകൃതി സ്നേഹിയും കർഷകനുമായിരുന്നു ജോർജെന്നെ നാട്ടുകാരുടെയും, കൂട്ടുകാരുടെയും "കളിമാഷ്". 


നിരവധി വിനോദ സഞ്ചാരികൾ ഈ തോട്ടം കാണാൻ എത്താറുണ്ട്.


പ്രശസ്ത നീന്തൽ പരിശീലകരായ സിറിയക് ജെ.തോപ്പിൽ (റിട്ട.ഡിസ്ട്രിക്ട് സ്പോർട്സ് ഓഫീസർ),ടി.ജെ.തോമസ്  (റിട്ട. എം.ജി.യൂണിവേഴ്സിറ്റി നീന്തൽ പരിശീലകൻ), ജോയി ജോസഫ് തോപ്പൻ (റിട്ട. നീന്തൽ പരിശീലകൻ നെയ്‌വേലി ലിഗ്നേറ്റ് കോർപ്പറേഷൻ ), ടി.ജെ. ജേക്കബ് (റിട്ട. ഡി ഐ ജി. ( സി ആർ പി എഫ്),  മാത്യു ജോസഫ്  (ഡെപ്യൂട്ടി സ്റ്റേഷൻ മാനേജർ കോട്ടയം റെയിൽവേ സ്റ്റേഷൻ) എന്നിവർ സഹോദരങ്ങളാണ്.

Advertisment