/sathyam/media/media_files/2026/02/08/img13-2026-02-08-23-15-59.png)
പാലാ: കടപ്പാട്ടൂർ ബൈപ്പാസിന് സമീപം സഹോദരങ്ങൾ സഞ്ചരിച്ച ബൈക്കിൽ കാറിടിച്ച് പരുക്കേറ്റ് ഗുരുതരാവസ്ഥയിൽ ആയിരുന്ന ശ്രീലക്ഷ്മിയും (അമ്മു) സഹോദരന് പിന്നാലെ മരണത്തിന് കീഴടങ്ങി.
ഇന്ന് രാത്രി പത്തുമണിയോടെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ അതി ഗുരുതരാവസ്ഥയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്ന ശ്രീലക്ഷ്മിയും മരണത്തിന് കീഴടങ്ങി. സഹോദരൻ ചേനപ്പാടി നാഗമറ്റത്തിൽ എൻ.എസ് ശ്രീനാഥ് (അപ്പു , 22 ) ശനിയാഴ്ച മരണപ്പെട്ടിരുന്നു.
ശനിയാഴ്ച രാത്രി 9 മണിയോടെ കടപ്പാട്ടൂർ ബൈപ്പാസിന് സമീപത്തായിരുന്നു അപകടം. എറണാകുളത്ത് ജോലി സ്ഥലത്തുനിന്ന് എത്തിയ സഹോദരിയെ കൂട്ടി ബൈക്കിൽ ചേനപ്പാടിയിലേക്ക് പോവുകയായിരുന്നു ശ്രീനാഥ്.
എതിരെ വന്ന വൈക്കം സ്വദേശികൾ സഞ്ചരിച്ച ഇന്നോവ ബൈക്കിലിടിച്ച് റോഡിലൂടെ നിരക്കി കൊണ്ടുപോവുകയായിരുന്നു. അപകടശേഷം റോഡിൽ കിടന്ന സഹോദരങ്ങളെ നാട്ടുകാർ വിളിച്ചു വരുത്തിയ ആംബുലൻസിലാണ് ആശുപത്രിയിൽ എത്തിച്ചത്. അപകടത്തിൽപ്പെട്ട് അബോധാവസ്ഥയിലായ ഇരുവരും റോഡിൽ കിടക്കുകയായിരുന്നു.
കൊച്ചി ഇൻഫോസിറ്റിയിൽ ജോലിക്കാരിയായ ശ്രീലക്ഷ്മി ബന്ധുവിൻ്റെ കല്യാണം കൂടാൻ അവധിക്ക് എത്തിയതായിരുന്നു. വരുന്ന ഏപ്രിലിൽ രണ്ടിന് ശ്രീലക്ഷ്മിയുടെ വിവാഹം നിശ്ചയിച്ചിരിക്കയാണ് ദുരന്തമായി മാറിയ അപകടം ഉണ്ടായത്.
ശ്രീലക്ഷ്മിയെ എങ്കിലും തിരികെ കിട്ടാൻ നാട് ഒരു നാട് തന്നെ പ്രാർത്ഥനയിലായിരുന്നു. രണ്ടാളുടെയും അന്ത്യ കർമ്മങ്ങൾ തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് ചേനപ്പാടി കിഴക്കേക്കരയിലുള്ള വീട്ടുവളപ്പിൽ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us