വാഹനാപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന പാലാ നഗരസഭ മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.എം. സെബാസ്റ്റ്യൻ മരിച്ചു. റോഡ് കുറുകെ കടക്കുമ്പോൾ കാർ വന്നിടിക്കുകയായിരുന്നു. പാലാ - കോഴാ റോഡിൽ നെല്ലിയാനിക്ക് സമീപമായിരുന്നു അപകടം

കഴിഞ്ഞ ആറിന്​ വൈകിട്ട് ഏഴോടെ പാലാ - കോഴാ റോഡിൽ നെല്ലിയാനിക്ക് സമീപമായിരുന്നു അപകടം.

New Update
img(15)

പാലാ : റോഡ് കുറുകെ കടക്കുമ്പോൾ കാറിടിച്ച് ചികിത്സയിലായിരുന്ന നഗരസഭ മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വെള്ളാപ്പാട് തയ്യിൽ ടി.എം. സെബാസ്റ്റ്യൻ (77) മരിച്ചു. പാലാ സെന്റ് വിൻസന്റ് ഇംഗ്ലീഷ് മീഡിയം സ്കൂൾ അധ്യാപകനായിരുന്നു. 

Advertisment

കഴിഞ്ഞ ആറിന്​ വൈകിട്ട് ഏഴോടെ പാലാ - കോഴാ റോഡിൽ നെല്ലിയാനിക്ക് സമീപമായിരുന്നു അപകടം. മണ്ണയ്ക്കനാട് പൂവത്തേട്ട് വിൻസിയാണ് ഭാര്യ. മക്കൾ: മാത്യൂസ്, മാനുവൽ, അനു. മരുമക്കൾ: ജീൻ സൂസൻ എഴുതൈക്കൽ, നസ്രത്ത് കൊച്ചി, ജോമോൾ വെള്ളാപ്പള്ളിയിൽ പുൽപ്പള്ളി. സംസ്കാരം ചൊവ്വാഴ്ച പാലാ കത്തീഡ്രൽ സെമിത്തേരിയിൽ.

Advertisment