ദേശീയതയുടെ പ്രഥമപാഠം രാജ്യസ്നേഹം: ലഫ്റ്റനൻ്റ് ജനറൽ മൈക്കിൾ മാത്യൂസ്

New Update
kernal baby mathew foundation inauguration

കേണൽ ബേബി മാത്യു ഫൗണ്ടേഷൻ പാലായിൽ ലഫ്റ്റനൻറ് ജനറൽ മൈക്കിൾ മാത്യൂസ് ഉദ്ഘാടനം ചെയ്യുന്നു. തരുൺ മാത്യു, റെൻസി മാത്യു, തുഷാര, എബി ജെ ജോസ്, ജോസ് പാറേക്കാട്ട്, ഫാ ജോസഫ് തടത്തിൽ, സന്തോഷ് ജോർജ് കുളങ്ങര, ബ്രിഗേഡിയർ ഒ എ ജെയിംസ്, ജോൺസൺ പാറൻകുളങ്ങര, കേണൽ ജഗദീഷ്, സെബി പറമുണ്ട, തോമസ് പീറ്റർ, ജോസ് ചീരാംകുഴി എന്നിവർ സമീപം.

പാലാ: ദേശീയതയുടെ പ്രഥമപാഠം രാജ്യസ്നേഹമാണെന്ന് ലഫ്റ്റനൻറ് ജനറൽ മൈക്കിൾ മാത്യൂസ് പറഞ്ഞു. പാലായിൽ കേണൽ ബേബി മാത്യു ഫൗണ്ടേഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

സ്വജീവിതത്തെക്കാൾ വലുത് രാജ്യസ്നേഹമാണെന്ന് തെളിയിച്ച മഹത് വ്യക്തിത്വമായിരുന്നു കേണൽ ബേബി മാത്യുവെന്നും അദ്ദേഹം പറഞ്ഞു. യുദ്ധമേഖലകളിൽ നിർഭയനായി പോരാടി സൈനികർക്കു ആത്മധൈര്യം പകർന്ന യോദ്ധാവായി പ്രവർത്തിച്ച് കർമ്മമേഖലകളെ സമ്പന്നമാക്കിയ പോരാളിയായിരുന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. 

ദേശസ്നേഹം ഒരു വികാരമായി പുതുതലമുറയിൽ വളർത്തിയെടുക്കണമെന്നും കാർഗിൽ യുദ്ധത്തിൽ ജൂബാർ ഹിൽസിൽ നിന്നും പാകിസ്ഥാൻ സൈന്യത്തെ തുരത്താൻ നിർണ്ണായക പങ്ക് വഹിച്ചത് കേണൽ ബേബി മാത്യുവിൻ്റെ നേതൃത്വത്തിലുള്ള റെജിമെൻ്റായിരുന്നുവെന്നും അനുസ്മരണ പ്രഭാഷണം നടത്തിയ ലോകസഞ്ചാരി സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞു.

ചെയർമാൻ ജോൺസൺ പാറൻകുളങ്ങര അധ്യക്ഷത വഹിച്ചു. ഫാ ജോസഫ് തടത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ജോസ് പാറേക്കാട്ട്, വൈസ് ചെയർമാൻ എബി ജെ ജോസ്, ജോയിൻ്റ് സെക്രട്ടറി സെബി പറമുണ്ട, മുനിസിപ്പൽ കൗൺസിലന്മാരായ തോമസ് പീറ്റർ, ജോസ് ചീരാംകുഴി,  ബ്രിഗേഡിയർ ഒ എ ജെയിംസ്, കേണൽ ജഗദീഷ് എന്നിവർ പ്രസംഗിച്ചു.

Advertisment