ഭരണങ്ങാനത്ത് മീനച്ചിലാറ്റിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർത്ഥികളെ കാണാതായി. കണതായത് ജർമൻ ഭാഷ പഠിക്കാൻ എത്തിയ കുട്ടികളെ. ഫയർഫോഴ്സ് എത്തി തെരച്ചിൽ ആരംഭിച്ചു

ഭരണങ്ങാനം ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്ര കവാടത്തിന് ഇടത് വശത്തായുള്ള കടവിൽ കുളിക്കാനിറങ്ങിയ മുണ്ടക്കയം സ്വദേശി ആൽബിൻ ജോസഫ് (21), അമൽ കെ ജോമോൻ (18) എന്നിവരെയാണ് കാണാതായതെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.

New Update
barananganam meenachil

പാലാ : ഭരണങ്ങാനത്ത് മീനച്ചിലാറ്റിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥികളെ കാണാതായി. രണ്ടു   വിദ്യാർത്ഥികളെയാണ്  കാണാതായത്.

Advertisment

ഇന്ന് വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവം. ജർമൻ ഭാഷ പഠിക്കാൻ എത്തിയ കുട്ടികളെയാണ് കാണാതായിട്ടുള്ളത്.

ഭരണങ്ങാനം ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്ര കവാടത്തിന് ഇടത് വശത്തായുള്ള കടവിൽ കുളിക്കാനിറങ്ങിയ മുണ്ടക്കയം സ്വദേശി ആൽബിൻ ജോസഫ് (21), അമൽ കെ ജോമോൻ (18) എന്നിവരെയാണ് കാണാതായതെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.

ഭരണങ്ങാനത്ത് ജർമൻ ഭാഷ പഠിക്കുന്ന വിദ്യാർത്ഥികളാണ് ഇരുവരും. കൂട്ടുകാരോടൊപ്പം ആറ്റിൽ ഇറങ്ങിയ വിദ്യാർത്ഥികൾ മുങ്ങി താഴുകയായിരുന്നു. 

ഒപ്പം ഉണ്ടായിരുന്ന മറ്റൊരു കുട്ടി നീന്തി രക്ഷപ്പെട്ടു. സംഭവത്തെ തുടർന്ന് പാലാ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി  രക്ഷാ പ്രവർത്തനം ആരാഭിച്ചു.

Advertisment