മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങി കാണാതായ കുട്ടികള്‍ക്കായുള്ള തെരച്ചില്‍ പുനരാരംഭിച്ചു. തെരച്ചില്‍ ഫയര്‍ഫോഴ്‌സിന്റെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍. കാണാതായത് ജര്‍മ്മന്‍ ഭാഷ പഠിക്കാനെത്തിയ അടിമാലി, മുണ്ടക്കയം സ്വദേശികള്‍

കൂട്ടുകാരോടൊപ്പം ആറ്റില്‍ ഇറങ്ങിയ വിദ്യാര്‍ത്ഥികള്‍ മുങ്ങി താഴുകയായിരുന്നു.

New Update
meenachil river

പാലാ: ഭരണങ്ങാനം വിലങ്ങുപാറയില്‍ മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങി കാണാതായ രണ്ട് വിദ്യാര്‍ഥികള്‍ക്കായുള്ള തെരച്ചില്‍ പുനരാരംഭിച്ചു. ഇന്നലെ രാത്രി വൈകിയും നടത്തിയ തെരച്ചിലില്‍ ഇരുവരെയും കണ്ടെത്താനായിരുന്നില്ല. 

Advertisment

ഭരണങ്ങാനത്തെ ജര്‍മ്മന്‍ ഭാഷ പഠന കേന്ദ്രത്തിലെ വിദ്യാര്‍ഥികളായ മുണ്ടക്കയം  തെക്കേമല സ്വദേശി പന്തപ്ലാക്കല്‍  ആല്‍ബിന്‍ ജോസഫ് (21) , അടിമാലി കരിംകുളം സ്വദേശി കൈപന്‍പ്ലാക്കല്‍ അമല്‍. കെ. ജോമോന്‍(19)   എന്നിവരെയാണ് കാണാതായത്. 

ശനിയാഴ്ച വൈകിട്ട് 04: 30  മണിയോടുകൂടി ഭരണങ്ങാനത്തിനടുത്ത് വിലങ്ങുപാറ പാലത്തിന് ചേര്‍ന്നുള്ള മീനിച്ചിലാറ്റിലെ കുളികടവില്‍ കുളിക്കാന്‍ ഇറങ്ങിയ വഴി ഇവര്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.

കൂട്ടുകാരോടൊപ്പം ആറ്റില്‍ ഇറങ്ങിയ വിദ്യാര്‍ത്ഥികള്‍ മുങ്ങി താഴുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പാലാ ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഉടനടി രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല.  

രാത്രി വൈകിയതോടെ കാഴ്ചാ പരിമിതി മൂലം  തെരച്ചില്‍ അവസാനിപ്പിച്ചു. ഇന്നു  രാവിലെ തന്നെ ഫയര്‍ഫോഴ്‌സിന്റെയും സന്നദ്ധ പ്രവര്‍ത്തകരുടെയും നേതൃത്വത്തിലാണ് തെരച്ചില്‍ വീണ്ടും ആരംഭിച്ചത്.