New Update
/sathyam/media/media_files/2025/05/05/WqKOQSaHxvSyBfxaHcRP.jpg)
പാലാ : ഭരണങ്ങാനത്ത് മീനച്ചിലാറ്റിൽ കുളിക്കാൻ ഇറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ അടിമാലി കരിങ്കുളം കൈപ്പൻപ്ലാക്കൽ അമലിനെ കണ്ടെത്താനായി പാലാ കളരിയമ്മാക്കൽ ഭാഗത്ത് ഇന്നു രാവിലെ തന്നെ തെരച്ചിൽ പുനരാരംഭിച്ചു.
Advertisment
ഫയർഫോഴ്‌സ്, ഈരാറ്റുപേട്ട നന്മക്കൂട്ടംട്ടം, എന്നിവരുടെ നേതൃത്വത്തിലാണ് തെരച്ചിൽ ആരംഭിച്ചിരിക്കുന്നത്.
മുണ്ടക്കയം സ്വദേശി ആൽബിന്റെ മൃതദേഹം ഇന്നലെ വൈകിട്ട് നാലു മണിയോടെ കണ്ടെത്തിയിരുന്നു.
കളരിയമ്മാക്കല്‍ കടവില്‍ ചെക്ക് ഡാം ഉള്ളതിനാല്‍ വിദ്യാർഥി ഇതിനപ്പുറം ഒഴുകി പോയിട്ടില്ലെന്ന വിലയിരുത്തലിലാണ് രക്ഷാ പ്രവര്‍ത്തകര്‍.
ശനിയാഴ്ച വൈകിട്ട് നാലു മണിയോടെ മീനച്ചിലാറ്റിൽ കുളിക്കാൻ ഇറങ്ങിയ വഴി ഇരുവരും ഒഴുക്കിൽപ്പെടുകയായിരുന്നു.
ഭരണങ്ങാനം അസ്സിസ്സി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസ് എന്ന സ്ഥാപനത്തിൽ ജർമ്മൻ കോഴ്‌സ് പഠിക്കുന്നവരാണ് ഇരുവരും.