/sathyam/media/media_files/2025/07/17/mani-c-kappan-jose-k-mani-2025-07-15-14-06-39-2025-07-17-21-25-05.webp)
പാലാ: പാലാ സീറ്റ് പിടിച്ചെടുത്തു മത്സരിക്കുവാനുള്ള കോണ്‍ഗ്രസ് നീക്കത്തില്‍ മാണി.സി. കാപ്പനു ഭീതി. അടുത്തിടെയായി മാണി.സി. കാപ്പന്‍ പാലാ ആര്‍ക്കും വിട്ടുതരില്ലെന്ന ജോസ് കെ.മാണിയെ ചാരിയുള്ള ആരോപണങ്ങള്‍ കോണ്‍ഗ്രസ് നീക്കത്തെ പ്രതിരോധിക്കുവാനെന്ന ആക്ഷേപമാണ് ഉയര്‍ന്നു വരുന്നത്.
ജോസ് കെ.മാണിയെ ചാരി പദ്ധതികള്‍ മുടക്കുന്നുവെന്നുള്ള ആരോപണം തുടര്‍ച്ചയായി ഉന്നയിച്ച് കഴിവുകേടിനു മറപിടിക്കുന്നുവെന്നു കേരള കോണ്‍ഗ്രസ് (എം) ആരോപിക്കുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മണ്ഡലം പോകുമോ എന്ന് ഭീതിയാണ് കാപ്പനുള്ളത്.
നിയമസഭാ സമ്മേളനങ്ങളില്‍ പങ്കെടുക്കാത്തതും പാലായുടെ ആവശ്യങ്ങള്‍ ചോദിക്കാനുമുള്ള നിയമസഭയിലെ അവസരത്തള്‍ മറ്റു പാര്‍ട്ടി എം.എല്‍.എമാര്‍ക്കു വിറ്റുവരുന്നതും ജോസ് കെ.മാണി പറഞ്ഞിട്ടോ തടഞ്ഞിട്ടോ എന്ന് കാപ്പന്‍ വ്യക്തമാക്കണമെന്നും കേരള കോണ്‍ഗ്രസ് (എം) പറയുന്നു.
ഒരു കുട്ടമണ്ണിന്റെ പണി പോലും നടത്താതെയും പുതിയ ഒരു പദ്ധതി പോലും വിഭാവനം ചെയ്യാതെയും ആറു വര്‍ഷങ്ങള്‍ പാലായ്ക്കു നഷ്ടമാക്കി വികസനലോക് ഡൗണ്‍ നടപ്പാക്കിയ ഏക ജനപ്രതിനിധിയാണു മാണി. സി.കാപ്പനെന്നും കേരള കോണ്‍ഗ്രസ് (എം) പാലാ നിയോജക മണ്ഡലം സെക്രട്ടേറിയറ്റ് യോഗത്തിലാണ് ആരോപണം ഉണ്ടായത്.
സംസ്ഥാന ബജറ്റ് അവതരണങ്ങള്‍ക്കു ശേഷം കാപ്പന്‍ ഇതുവരെ മാധ്യമങ്ങളിലൂടെ നടത്തിയിട്ടുള്ള പദ്ധതി പ്രഖ്യാപനങ്ങള്‍ ഒന്നും പാലായില്‍ നടപ്പാക്കിയതായി കണ്ടിട്ടില്ല.
നാട്ടിലെങ്ങും റോഡുകളില്‍ കുഴി വീണു തകര്‍ന്നു ദിവസവും വാഹനാപകട വാര്‍ത്തകളാണു കേള്‍ക്കുന്നത്. വോട്ടു ചെയ്തവരുടെ പ്രതിഷേധം തണിപ്പിക്കുവാന്‍ കണ്ടെത്തിയ പ്രചാരണതന്ത്രമാണു കാപ്പന്‍ പയറ്റുന്നത്.
കളരിയാംമാക്കല്‍ പാലത്തിന് ആവശ്യമായ സ്പാനുകള്‍ ഇല്ലെന്നും വിണ്ടുകീറി ഇരിക്കുന്നതായു0 പൊളിച്ചു കളയേണ്ടതാണെന്നും എല്‍.ഡി.എഫില്‍ പ്രഖ്യാപിച്ച എം.എല്‍.എ ആയിരുന്നു കാപ്പനെന്നും യോഗം ആരോപിച്ചു.
2020-ല്‍ തന്നെ പാലാ റിംങ് റോഡ് ഒന്നാം ഘട്ടത്തില്‍ അനുവദിച്ചിരുന്നതില്‍ 13.39 കോടി രൂപ കളരിയാം മാക്കല്‍ പാലത്തിനു സമീപന പാതയ്ക്കായി 2020-ല്‍ തന്നെ അനുവദിച്ചു നല്‍കിയിട്ടും അലെന്‍മെന്റ് മാറ്റം പറഞ്ഞ് ഭൂമി ഏറ്റെടുക്കല്‍ മനപ്പൂര്‍വം വൈകിപ്പിക്കുകയും ഏറ്റെടുക്കേത്തത് രണ്ട് പേരുടെ മാത്രം ഭൂമി മാത്രമാണെന്നും പ്രചരിപ്പിച്ച് കള്ളം വിളമ്പി രാഷ്ട്രീയ നേട്ടം കിട്ടുമോ എന്നാണു കാപ്പന്‍ ശ്രമിച്ചത്.
ഒരാള്‍ സൗജന്യമായി ഭൂമി തരുമെന്നും തട്ടി വിട്ടു കൊണ്ടിരുന്നു. കാപ്പന്‍ പറഞ്ഞ വ്യക്തിക്ക് അവിടെ ഒരിഞ്ചു ഭൂമി പോലും ഇല്ല എന്നാണ് നാട്ടുകാര്‍ പറയുന്നത്.
കളരിയാംമാക്കലിനു സമീപമുള്ള തരംഗിണി ക്ലബ് പൊതുയോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് എം.എല്‍.എ പ്രസംഗിച്ചത് അപ്രോച്ച് റോഡ് നിര്‍മ്മാണം നടക്കില്ലെന്നും വേണമെങ്കില്‍ കേസ് നടത്തി കൊള്ളണമെന്നുമായിരുന്നു.
സമീപനപാതയ്ക്ക് എട്ട് സര്‍വേ നമ്പര്യകളിലായി അഞ്ച് പേരുടെ ഭൂമിയാണ് വേണ്ടത്.ഈ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ എല്‍.ഡി.എഫ് ഇടപെടലില്‍ നടക്കുന്നു എന്ന് അറിഞ്ഞു കൊണ്ടാണ് ഇപ്പോള്‍ പുതിയ വാദങ്ങളുമായി അദ്ദേഹം ഇറങ്ങിയിരിക്കുന്നത്.
നവകേരള സദസ്സില്‍ പങ്കെടുക്കുകയോ സഹകരിക്കുകയോ ചെയ്തിട്ടില്ലാത്ത കാപ്പന്‍ യോഗത്തില്‍ പങ്കെടുത്ത ജനപ്രതിനിധികള്‍ ആവശ്യപ്പെട്ട പ്രകാരം അനുവദിച്ച തുക വീതം വയ്ക്കുവാന്‍ ഇറ ങ്ങി പുറപ്പെടുകയാണ് ഉണ്ടായത്.
നവ കേരള സദസിനു ശേഷം അടുത്ത ജനുവരിയിലാണ് സ്റ്റേഡിയം പുനരുദ്ധാരണത്തിനു ഭരണാനുമതി ലഭിച്ചതെന്നും യോഗം ചൂണ്ടിക്കാട്ടി. യോഗത്തില്‍ നിയോജക മണ്ഡലം പ്രസിഡന്റ ടോബിന്‍ കെ.അലക്‌സ് അധ്യക്ഷതയില്‍ ജില്ലാ പ്രസിഡന്റ്് പ്രഫ.ലോപ്പസ് മാത്യു യോഗം ഉദ്ഘാടനം ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us