ഇസ്രയേലിൽ വാഹനാപകടത്തിൽ മരിച്ച മലയാളി ഹോംനഴ്സിന്റെ മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിക്കും

ഇസ്രയേലി സ്വദേശിയുടെ വീട്ടിൽ രോഗിപരിചരണ ജോലി ചെയ്ത് വന്ന രൂപ കഴിഞ്ഞ ഓഗസ്റ്റ് 19ന് രോഗിയുമായി ആശുപത്രിയിലേയ്ക്ക് പോകും വഴി അഷ്ഗാമിൽ ഉണ്ടായ അപകടത്തിലാണ് മരിച്ചത്. 

New Update
roopa

പാലാ: ഇസ്രയേലിൽ വാഹനാപകടത്തിൽ മരിച്ച മലയാളി ഹോംനഴ്സ് വെളിയന്നൂർ പുതുവേലി പുതുശേരിൽ രൂപ രാജേഷിൻ്റെ (41) മൃതദേഹം ബുധനാഴ്ച നാട്ടിൽ എത്തിക്കും.

Advertisment

രാത്രി എട്ടിന് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കും. വ്യാഴം രാവിലെ എട്ടിന് വീട്ടിൽ എത്തിക്കും. സംസ്കാരം പകൽ രണ്ടിന് വീട്ടുവളപ്പിൽ.

ഇസ്രയേലി സ്വദേശിയുടെ വീട്ടിൽ രോഗിപരിചരണ ജോലി ചെയ്ത് വന്ന രൂപ കഴിഞ്ഞ ഓഗസ്റ്റ് 19ന് രോഗിയുമായി ആശുപത്രിയിലേയ്ക്ക് പോകും വഴി അഷ്ഗാമിൽ ഉണ്ടായ അപകടത്തിലാണ് മരിച്ചത്. 

രാമപുരം ചക്കാമ്പുഴ മഞ്ഞപ്പിള്ളിൽ രാമൻ, രുഗ്മിണി ദമ്പതികളുടെ മകളാണ്. ഭർത്താവ്: രാജേഷ് (കെട്ടിട നിർമാണ തൊഴിലാളി). മക്കൾ: പാർവതി(ജർമ്മനി), ധനുഷ്(പ്ലസ് വൺ വിദ്യാർഥി കൂത്താട്ടുകുളം).

Advertisment