പാലാ: പാലായില്‍ ചില കാര്യങ്ങള്‍ നമുക്കു നഷ്ടമായിട്ടുണ്ട്. അതൊക്കെ തിരിച്ചു പിടിക്കുമ്പോഴാണു നമ്മള്‍ ചങ്കൂറ്റമുള്ള കേരളാ കോണ്‍ഗ്രസുകാരായിത്തീരുന്നതെന്നു ജോസ് കെ. മാണി എം.പി.
https://www.facebook.com/share/v/166yJrjtp8/?mibextid=oFDknk
കേരളാ കോണ്‍ഗ്രസ് (എം) പാലാ മണ്ഡലം സമ്മേളനത്തിലാണു ചെയര്‍മാന്റെ വൈകാരിക പ്രസംഗം. പാലാ എന്നു പറഞ്ഞാല്‍ കേരളാ കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസ് എന്നു പറഞ്ഞാല്‍ പാലായും കെ.എം. മാണിസാറുമായിട്ടൊക്കെയുള്ള ഒരു ബന്ധമാണെന്നും ജോസ് കെ. മാണി എം.പി ചൂണ്ടിക്കാട്ടി.
https://www.facebook.com/share/v/1BPCsGYCcB/?mibextid=oFDknk
ഒരു പക്ഷേ, നമ്മള്‍ക്കൊക്കെ ചില കാര്യങ്ങള്‍ നഷ്ടമായി കാണും. നഷ്ടമായതു തിരിച്ചു പിടിക്കുമ്പോഴാണു നമ്മള്‍ പോരാളികളാകുന്നത്. നമ്മള്‍ ചങ്കൂറ്റത്തോടുകൂടി മുന്നേറുന്നത്. പാലാ എത്ര മനോഹരമാണ്. അവിടെ എത്രയോ സമാധാനത്തോടുകൂടിയാണു ജനങ്ങള്‍ ജീവിക്കുന്നത്. പക്ഷേ, അവിടെ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍കൊണ്ട് അതില്‍ ഒരു മാറ്റം വന്നിട്ടുണ്ടോ എന്നു ജനം പരിശോധിക്കണമെന്നും ജോസ് കെ. മാണി പറഞ്ഞു.