പാലാ: പാലായില്‍ എം ഡി എം എയുമായി രണ്ട് യുവാക്കള്‍ പോലീസ് പിടിയില്‍. ബാംഗ്ലൂര്‍ ബസ്സില്‍ വന്നിറങ്ങിയ യുവാക്കളെ പോലീസ് പിന്തുടര്ന്നെത്തി പിടികൂടുകയായിരുന്നു. ഇവരില്‍ നിന്നും 94 ഗ്രാം എം ഡി എം എ ആണ് പിടിച്ചെടുത്തത്.
ഈരാറ്റുപേട്ട സ്വദേശികളാണ് പിടിയിലായത്. വള്ളോപ്പറമ്പില്‍ വീട്ടില്‍ റിയാസ് സഫീര്‍ (24), പേരമ്പലത്തില്‍ വീട്ടില്‍ മുഹമ്മദ് ഫിറോസ് (24) എന്നിവരാണ് പിടിയിലായത്. പാല മഹാറാണി ജംഗ്ഷനില്‍ വച്ചാണ് പോലീസ് ഇവരെ പിടികൂടിയത്.
കോട്ടയം എസ് പി യുടെ കീഴിലുള്ള രഹസ്യന്വേഷണ വിഭാഗമാണ് ഇവരെ പിന്തുടര്ന്നെത്തി കസ്റ്റഡിയിലെടുത്തത്. പാലാ പോലീസും, പാലാ എക്സൈസ് സംഘവും സ്ഥലത്തെത്തിയിരുന്നു.