പാലാ നഗരസഭയില്‍ കോണ്‍ഗ്രസ് ഔദ്യോഗിക - വിമത പക്ഷങ്ങള്‍ തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷം ഉണ്ടായത് കോണ്‍ഗ്രസ് ഔദ്യോഗിക സ്ഥാനാര്‍ഥിയുടെ അനുജനും വിമതയുടെ ഭര്‍ത്താവും തമ്മില്‍. ബൂത്തില്‍ എത്തുന്ന വോട്ടര്‍മാരോട് ഔദ്യോഗിക സ്ഥാനാര്‍ഥിയുടെ അനുജന്‍ വോട്ട് ചോദിച്ചെന്നു വിമതപക്ഷം. സ്ഥലത്ത് രണ്ടു വണ്ടി പോലീസ് കാവലിന്

New Update
POLICE

കോട്ടയം: പാലാ നഗരസഭയില്‍ കോണ്‍ഗ്രസ് ഔദ്യോഗിക - വിമത പക്ഷങ്ങള്‍ തമ്മില്‍ സംഘര്‍ഷം. 19 -ാം വാര്‍ഡിലാണു സംഘര്‍ഷം ഉണ്ടായത്.  

Advertisment

വാര്‍ഡില്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന  പ്രഫ. സതീഷ് ചൊള്ളാനിയുടെ അനുജന്‍ അമേരിക്കന്‍ മലയാളി സന്തോഷ് നായരും നിലവില്‍ വാര്‍ഡിലെ സിറ്റിങ് കൗണ്‍സിലറും ഇത്തവണ കോണ്‍ഗ്രസ് സീറ്റ് നിരസിച്ചതിനാല്‍ വിമതയായി മത്സരിക്കുന്ന മായ രാഹുലിന്റെ ഭര്‍ത്താവു രാഹുലും തമ്മിലാണു സംഘര്‍ഷം ഉണ്ടായത്. 

ബൂത്തില്‍ എത്തുന്ന വോട്ടര്‍മാരോട് പ്രഫ. സതീഷ് ചൊള്ളാനിയുടെ അനുജന്‍ വോട്ടു ചോദിച്ചതാണു സംഘര്‍ഷത്തിനു കാരണമെന്നു സൂചനയുണ്ട്. സംഘര്‍ഷാവസ്ഥ ഉണ്ടായതിനെത്തുടര്‍ന്നു രണ്ടു വണ്ടി പോലീസ് സ്ഥലത്തെത്തുകയും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കുകയും ചെയ്തു. ഇപ്പോഴും പോലീസ് കാവല്‍ തുടരുന്നുണ്ട്.

Advertisment