/sathyam/media/media_files/2025/12/26/pala-municipality-2-2025-12-26-18-19-54.jpg)
കോട്ടയം: പാലാ നഗരസഭയില്‍ ഉപാധ്യക്ഷ തെരഞ്ഞെടുപ്പിനു ശേഷം ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ തര്‍ക്കം. നഗരസഭ ഉപാധ്യക്ഷ മായ രാഹുലിനു പ്രതിപക്ഷത്തെ ഒരാള്‍ മോശമായ മെസേജ് അയച്ചുവെന്നു ഭരണപക്ഷത്തെ കൗണ്‍സിലര്‍ ടോണി തൈപ്പറമ്പില്‍ പ്രസംഗത്തില്‍ ആരോപിച്ചു.
ഇതോടെയാണ് പ്രശ്നത്തിനു തുടക്കം.
ടോണിക്കെതിരെ എല്‍.ഡി.എഫ് അംഗം ബെറ്റി ഷാജു രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ എല്ലാവര്‍ക്കും ഉണ്ട്. എല്ലാവര്‍ക്കും അവരവരുടേതായ രാഷ്ട്രീയ ചിന്താഗതികളും ഉണ്ട്. ഇങ്ങനെ ഒരു വേദിയില്‍ ഇങ്ങനെ ഒരു പ്രസംഗം താന്‍ പ്രതീക്ഷിച്ചിരുന്നില്ല.
മായയ്ക്കു ആശംസ പറയാന്‍ മാത്രമേ ഞാന്‍ ഉദ്ദേശിച്ചിരുന്നുള്ളൂ. മോശമായ രീതിയില്‍ ഒരു സംസാരം ഉണ്ടാകുമ്പോള്‍ അടിക്കടി എന്നുള്ളൊരു മെന്റാലിറ്റയാണ് എനിക്കുള്ളത്.
/filters:format(webp)/sathyam/media/media_files/2025/12/26/pala-municipality-2025-12-26-18-20-13.jpg)
സംസാരിക്കുമ്പോള്‍ മിത്വം പാലിക്കണം. ദിയെയും മായയേയും ഒക്കെ സ്‌നേഹത്തോടെ മാത്രമേ കണ്ടിട്ടുള്ളൂ. ഈ രീതിയില്‍ സംസാരം ഉണ്ടായതു വളരെ മോശമായിപോയി എന്നും ബെറ്റി പറഞ്ഞു.
മെസേജ് അയച്ചത് ആരാണെന്നു വെളിപ്പെടുത്തണമെന്നു പ്രതിപക്ഷ കൗണ്‍സിലര്‍ ആവശ്യപ്പെട്ടതോടെ തര്‍ക്കം രൂക്ഷമായി പ്രതിപക്ഷം ഇറങ്ങിപ്പോവുകയായിരുന്നു.
ഉപാധ്യക്ഷ തെരഞ്ഞെടുപ്പിനു മുന്‍പു മായ വിഷമിച്ചിരിക്കുന്നതു കണ്ടു. അപ്പോള്‍ സഹപ്രവര്‍ത്തകൻ എന്ന നിലയില്‍ വിവരങ്ങള്‍ തരിക്കി. മായയ്ക്കു യു.ഡി.എഫ് അംഗങ്ങള്‍ എല്ലാവരും വോട്ടു ചെയ്തില്ലെന്ന് എല്‍.ഡി.എഫ് അംഗങ്ങളില്‍ നിന്നും ഒരാള്‍ സന്ദേശം അയച്ചതായി പറഞ്ഞു.
അതു മെന്റല്‍ ഹരാസ്‌മെന്റാണു മോശം മെസേജാണെന്നേ ഉദ്ദേശിച്ചുള്ളൂ എന്നാണു ടോണി തൈപ്പറമ്പില്‍ പിന്നീട് വിശദീകരിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us