Advertisment

കുടുംബവഴക്കിനെ തുടര്‍ന്ന് അരുംകൊല. പാലാ അന്ത്യാളത്ത് ഭാര്യാമാതാവിനെ മരുമകന്‍ പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി കൊലപ്പെടുത്തി. പൊള്ളലേറ്റ മരുമകനും മരിച്ചു

തീ ആളിയതോടെ മനോജിന്റെ ദേഹത്തേക്കും തീ പടര്‍ന്നു. ഇരുവര്‍ക്കും ഗുരുതരമായി പൊള്ളലേറ്റിരുന്നു.

New Update
pala police station

കോട്ടയം: പാലാ അന്ത്യാളത്ത് കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യാമാതാവിനെ മരുമകന്‍ പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി കൊലപ്പെടുത്തി. പൊള്ളലേറ്റ മരുമകനും മരിച്ചു. അന്ത്യാളം സ്വദേശി സോമന്റെ ഭാര്യ നിര്‍മ്മല (60), മരുമകന്‍ മനോജ് (42) എന്നിവരാണ് മരിച്ചത്.

Advertisment

ഇന്നലെ രാത്രിയായിരുന്നു സംഭവം. നിര്‍മ്മല വീട്ടില്‍ ഇരിക്കുമ്പോഴാണ് മനോജ് എത്തി പെട്രോള്‍ ഒഴിച്ച് തീകൊളുത്തുന്നത്


തീ ആളിയതോടെ മനോജിന്റെ ദേഹത്തേക്കും തീ പടര്‍ന്നു. ഇരുവര്‍ക്കും ഗുരുതരമായി പൊള്ളലേറ്റിരുന്നു.

കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ഇരുവരും ഇന്നു രാവിലെയാണ് മരിച്ചത്. മുമ്പും മനോജ് വീട്ടിലെത്തി ബഹളം ഉണ്ടാക്കിയിരുന്നതായി നാട്ടുകാര്‍ പറയുന്നു. 

Advertisment