പാലക്കാട്: ഇടതിനും വലതിനുമായി ഭിന്നിച്ച് പലാക്കട് നഗരസഭയിലെ വോട്ടുകള്‍, കോട്ടയന്നെ് കരുതിയ ബി.ജെ.പിക്കു കനത്ത തിരിച്ചടി. ബി.ജെ.പിയുടെ ശക്തി കേന്ദ്രം എന്ന് കരുതിയ പാലക്കാട് നഗരസഭ സി. കൃഷ്ണകുറമാറിന് ഭൂരിപക്ഷം കുറയുന്ന കാഴ്ചയാണ് കണ്ടത്.
2021 ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ ഏഴായിരം വോട്ട് കുറഞ്ഞു. യുഡിഎഫ് അപ്രതീക്ഷിത മുന്നേറ്റം കാഴ്ചവച്ച ഇവിടെ ഇടത് സ്ഥാനാര്‍ത്ഥിയും വോട്ടുയര്‍ത്തി. എന്നാല്‍ ബിജെപിക്ക് വലിയ ക്ഷീണമാണ് സംഭവിച്ചിരിക്കുന്നത്.
പാലക്കാട് നഗരസഭയിലും കണ്ണാടിയിലും വലിയ വോട്ടുവിഹിതം ബി.ജെ.പി ഇക്കുറി പ്രതീക്ഷിച്ചിരുന്നു. നഗരസഭയില്‍ 6000 - 9000 വോട്ടുകളുടെ ഭൂരിപക്ഷം പ്രതീക്ഷിച്ചിടത്താണ് 7000 വോട്ടുകളുടെ കുറവ്.
2021ല്‍ നഗരസഭയിലെ വോട്ടെണ്ണി കഴിഞ്ഞപ്പോള്‍ 34143 വോട്ട് നേടായിരുന്നു. 2024 ലോക്‌സഭയില്‍ 29355 വോട്ടും കിട്ടിയിരുന്നു. എന്നാല്‍ ഇക്കുറി 27077 വോട്ട് മാത്രമാണു നേടാനായത്. 7066 വോട്ട് 2021 നെ അപേക്ഷിച്ച് കുറഞ്ഞു.
മണ്ഡലത്തില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. പാലക്കാട് പിരായിരി പഞ്ചായത്തില്‍ വോട്ടെണ്ണിയപ്പോള്‍ ലീഡ് കുത്തനെ ഉയര്‍ത്തിയിരിക്കുകയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. 15352 വോട്ടിന്റെ ലീഡാണ് രാഹുല്‍ മാങ്കൂട്ടത്തിനുള്ളത്.
കഴിഞ്ഞ രണ്ടുതവണയും രണ്ടാംസ്ഥാനത്തായ ബി.ജെ.പിക്ക് ഈ തിരഞ്ഞെടുപ്പ് വിജയം നിര്‍ണായകമായിരുന്നു. പക്ഷേ, പുറുത്തുവന്ന കണക്കുകള്‍ ബി.ജെ.പിക്ക് ഒട്ടും പ്രതീക്ഷ നല്‍കുന്നതല്ല. ഇതോടെ വരും ദിവസങ്ങളില്‍ ബി.ജെ.പിയില്‍ പൊട്ടിത്തെറി ഉറപ്പായി.
ഒപ്പം സി.കൃഷ്ണകുമാറിനെതിരെയും സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെതിയെയും ആരോപണങ്ങൾ ഉയരുമെന്നുറപ്പായി. തൃശൂരിലെ വിജയത്തിന് ശേഷം സംസ്ഥാനത്താകെയുള്ള അനുകൂല ട്രെന്‍ഡ് വ്യക്തമായ അടിത്തറയുള്ള പാലക്കാട് ഉപയോഗപ്പെടുത്താനാവാതെ വന്നത് ബി.ജെ.പിയില്‍ വലിയ ആഭ്യന്തര പ്രശ്‌നങ്ങള്‍ക്കിടയാക്കും.
സംഘടനാതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നേതൃമാറ്റത്തിന് തന്നെ കാരണമായേക്കാമെന്നും വിലയിരുത്തുന്നുണ്ട്. ബി.ജെ.പിക്കും സംഘപരിവാര്‍ സംഘടനകള്‍ക്കും വേരോട്ടമുള്ള പാലക്കാടന്‍ മണ്ണില്‍ രാഷ്ട്രീയ സാഹചര്യങ്ങളെല്ലാം ഒത്തുവന്നിട്ടും തെരഞ്ഞെടുപ്പ് വിജയം അകന്നുനിന്നാല്‍ അത് വലിയ ചോദ്യംചെയ്യലുകള്‍ക്ക് കാരണമാകും.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഉള്‍പ്പെടെ വലിയ വിഭാഗീയതയും പ്രശ്‌നങ്ങളും പ്രകടമായ സാഹചര്യത്തില്‍ പ്രത്യേകിച്ചും. ശോഭാ സുരേന്ദ്രന്‍ പക്ഷവും, സി.കൃഷ്ണകുമാര്‍ പക്ഷവും ജില്ലയില്‍ രണ്ടുചേരികളിലായിരുന്നുവെന്നത് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ മറനീക്കി പുറത്തുവന്നിരുന്നു.
സംസ്ഥാന നേതൃത്വത്തിന്റെ പിടിവാശിയായിരുന്നു സി.കൃഷ്ണകുമാറിന്റെ സ്ഥാനാര്‍ത്ഥിത്വം. അതിന് കേന്ദ്ര നേതൃത്വം വഴങ്ങുകയായിരുന്നു. ഇതിന് പിന്നാലെ സംസ്ഥാന കമ്മിറ്റി അംഗത്തിന്റെ അതൃപ്തിയും പിന്നാലെയുള്ള പാര്‍ട്ടി മാറ്റവും ചര്‍ച്ചയാകും. ജില്ലയിലെ സംഘടനാ തലത്തില്‍ കൂടുതല്‍ പൊട്ടിത്തെറിക്ക് ഇത് കാരണമാകുമെന്നും വിലയിരുത്തലുകളുണ്ട്.