ഇനിയും എല്‍.എല്‍.എ ആയി തുടര്‍ന്ന് പാലക്കാട്ടെ ജനങ്ങളെ അപമാനിക്കരുത്. രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ശക്തമാകുന്നു. പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയിട്ടും രാജിയില്ലെന്ന നിലപാടിലായിരുന്നു രാഹുല്‍

New Update
Rahul (2)

കോട്ടയം: മൂന്നാം പീഡന പരാതിയില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ശക്തമാകുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയിട്ടും രാഹുല്‍ രാജിക്കില്ലെന്ന നിലപാടിലായിരുന്നു. 

Advertisment

രാജിവയ്ക്കുന്ന കാര്യം ആലോചനയില്‍പ്പോലും ഇല്ലെന്നാണ് രാഹുല്‍ ഇതുവരെ എടുത്ത നിലപാട്. ഇതിനു പിന്നാലെയാണ് മൂന്നാം പരാതിയില്‍ രാഹുല്‍ അറസ്റ്റിലായത്. മറ്റു രണ്ടു പരാതികളിലെ പോലെ അതീവ ഗുരുതര ആരോപണങ്ങളാണ് മൂന്നാം പരാതിയില്‍ ഉള്ളത്.

കഴിഞ്ഞ ഡിസംബര്‍ നാലിനാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും ടിക്കറ്റ് മത്സരിച്ച രാഹുല്‍  എം.എല്‍.എ സ്ഥാനം രാജിവെക്കുന്നതാകും ഉചിതമെന്നു നേതാക്കള്‍ പ്രതികരിച്ചിരുന്നു.

എന്നാല്‍, ആവശ്യം ചെവിക്കൊള്ളാന്‍ രാഹുല്‍ തയാറായിരുന്നില്ല. പകരം കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഒപ്പം കൂട്ടി സജീവമാകാനാണ് ശ്രമിച്ചത്. ഇതിന് പാര്‍ട്ടിയില്‍ ചിലരുടെ ഒത്താശയും രാഹുലിന് ഉണ്ടായിരുന്നയായി എന്ന ആരോപണവും ഉണ്ട്.

എന്നാല്‍, ആദ്യത്തെ ആവേശം കഴിഞ്ഞു രാഹുലിനെ പുറത്താക്കാന്‍ സ്പീക്കര്‍ക്ക് കത്തു നല്‍കാനൊന്നും കോണ്‍ഗ്രസും മുതിര്‍ന്നില്ല. മന്നം ജയന്തി വേദിയില്‍ എത്തി തനിക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്നു സ്ഥാപിക്കാന്‍ പോലും രാഹുലിന്റെ ഭാഗത്തു നിന്നു ശ്രമങ്ങള്‍ ഉണ്ടായി. ഇതിനിടെയാണ് മൂന്നാം പരാതിയില്‍ അപ്രതീക്ഷിത അറസ്റ്റ്.

രാഹുലിന് വിവരങ്ങള്‍ ചോര്‍ന്നു കിട്ടുമെന്നു കരുതി അതീവ രഹസ്യമായാണ് അറസ്റ്റിനുള്ള നീക്കങ്ങളെല്ലാം പോലീസ് ചെയ്തത്. മറ്റു പരാതികളിലെ പോലെ ബ്രൂണ ഹത്യ ഉള്‍പ്പടെ ഗുരുതര കുറ്റകൃത്യങ്ങളാണ് മൂന്നാം പരാതിയില്‍ ഉള്ളത്.

പ്രതി ഒരു ഹാബിച്വല്‍ ഒഫണ്ടര്‍ എന്നാണ് ഈ പരാതികള്‍ തെളിയിക്കുന്നത്. ഇതോടെ രാഹുലിന്റെ രാജി അനിവാര്യമെന്നു എല്‍.ഡി.എഫും ബി.ജെ.പിയും ആവശ്യപ്പെടുന്നു. എന്നാല്‍, പുറത്താക്കിയ ആളോട് തങ്ങള്‍ രാജിവെക്കാന്‍ ആവശ്യപ്പെടില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം.

Advertisment