പാലക്കാട്ടെ സ്ഫോടനങ്ങൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കും

കല്ലേക്കാട് നിന്നും സ്ഫോടക വസ്തുക്കളും പിടികൂടിയിരുന്നു

New Update
1001233395

പാലക്കാട്: പാലക്കാട് ജില്ലയിലെ സ്ഫോടനങ്ങൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കും.

Advertisment

 മൂത്താൻതറ വ്യാസവിദ്യാപീഠം സ്കൂളിന് സമീപത്തും പുതുനഗരത്തെ വീട്ടിലെ സ്ഫോടനവുമാണ് പ്രത്യേകസംഘം അന്വേഷിക്കുക.

ഡിവൈഎസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷണത്തിന് നേതൃത്വം നൽകും.

പുതുനഗരത്ത് പൊട്ടിയത് പന്നിപടക്കമാണെന്ന് കണ്ടെത്തലിന് പിന്നാലെ വനംവകുപ്പും അന്വേഷണം നടത്തും. നിലവിൽ പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളിൽ നിന്നും വനം വകുപ്പും മൊഴി എടുത്തേക്കും.

നിലവിൽ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥർ, ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ്, എക്സ്പ്ലോസീവ് വിഭാഗത്തിലെ ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിൽ ഉണ്ടാകും.

കല്ലേക്കാട് നിന്നും സ്ഫോടക വസ്തുക്കളും പിടികൂടിയിരുന്നു. ഈ പശ്ചത്തലത്തിലാണ് ജില്ലാ പൊലീസ് മേധാവി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാൻ തീരുമാനിച്ചത്.

ക്വാറിയിലെ സ്ഫോടക വസ്തുക്കൾ വരുന്നതിൻ്റെ വിവരങ്ങൾ ശേഖരിക്കും. കോയമ്പത്തൂരിൽ കഴിഞ്ഞ മാസം 26ന് ജലറ്റിൻ സ്റ്റിക് കോയമ്പത്തൂർ തീവ്രവാദ വരുദ്ധ സേന പിടികൂടിയിരുന്നു.

 കേരളത്തിലെക്ക് വരുന്ന ലോറിയാണ് പിടികൂടിയത്. ഇതിൻ്റെ വിവരങ്ങളും അന്വേഷണ സംഘം ശേഖരിക്കും.

Advertisment