New Update
/sathyam/media/media_files/2025/09/07/1001233532-2025-09-07-11-17-37.webp)
പാലക്കാട്: പാലക്കാട് കൊല്ലങ്കോട് ബിവറേജസ് ഔട്ട്ലെറ്റിലെ മോഷണത്തിൽ മുഖ്യപ്രതി കസ്റ്റഡിയിൽ.
Advertisment
കൊല്ലങ്കോട് സ്വദേശി ശിവദാസനെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.
കേസിൽ ഇന്നലെ കൊല്ലങ്കോട് നെന്മേനി സ്വദേശി രവിയെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
മറ്റൊരു പ്രതിയായ രമേഷിനായി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.
കസ്റ്റഡിയിലെടുക്കുമ്പോൾ അമിതമായി മദ്യപിച്ചതിനാൽ പരസ്പര വിരുദ്ധമായാണ് രവി സംസാരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുകയാണെന്ന് കൊല്ലങ്കോട് പൊലീസ്. ജീവനക്കാർ ഓണം അവധി കഴിഞ്ഞെത്തിയപ്പോഴായിരുന്നു മോഷണ വിവരം പുറത്തറിഞ്ഞത്.