പാലക്കാട് കഞ്ചിക്കോട് ഇൻഡസ്ട്രിയൽ ഫോറം സംഘടിപ്പിച്ച ഇൻഡ് സമ്മിറ്റിയിൽ മന്ത്രിക്കും എംപിക്കും ക്ഷണമില്ല. ചുരുങ്ങിയ സമയത്തിനുള്ളിൽ സംഘടിപ്പിച്ചതിനാൽ വിട്ടുപോയതാണെന്ന വിശദീകരണവുമായി സംഘാടക സമിതി

വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നിരവധി പരിപാടികൾ അടുത്ത മാസങ്ങളിലായി നടക്കുമെന്നും ഈ പരിപാടികളിലേക്ക് മന്ത്രിയേയും എംപിയേയും ക്ഷണിക്കുമെന്നും സംഘാടകർ വ്യക്തമാക്കി.

New Update
photos(207)

പാലക്കാട്: പാലക്കാട് കഞ്ചിക്കോട് ഇൻഡസ്ട്രിയൽ ഫോറം സംഘടിപ്പിച്ച ഇൻഡ് സമ്മിറ്റിയിൽ മന്ത്രി കെ.കൃഷ്ണൻകുട്ടിക്കും, എംപി വി.കെ ശ്രീകണ്ഠനെയും ക്ഷണിക്കാത്തതിൽ വിശദീകരണവുമായി സംഘാടക സമിതി. 

Advertisment

ചുരുങ്ങിയ സമയത്തിനുള്ളിൽ സംഘടിപ്പിച്ചതിനാൽ വിട്ടുപോയതാണെന്നാണ് സംഘാടക സമിതിയുടെ വിശദീകരണം.


സമ്മിറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം മാത്രമാണ് നടന്നത്. 


വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നിരവധി പരിപാടികൾ അടുത്ത മാസങ്ങളിലായി നടക്കുമെന്നും ഈ പരിപാടികളിലേക്ക് മന്ത്രിയേയും എംപിയേയും ക്ഷണിക്കുമെന്നും സംഘാടകർ വ്യക്തമാക്കി.

വ്യവസായ വകുപ്പിന് പരിപാടിയുടെ സംഘാടനത്തിൽ നേരിട്ട് പങ്കില്ലെന്നും കഞ്ചിക്കോട് ഇൻഡസ്ട്രിയൽ ഫോറത്തിന്റെ സമ്മിറ്റുമായി സഹകരിക്കുക മാത്രമാണ് വകുപ്പ് ചെയ്തത്. സർക്കാർ പരിപാടിയായിരുന്നില്ലെന്നും സംഘാടക സമിതി വിശദീകരിച്ചു. 

Advertisment