/sathyam/media/media_files/2025/08/25/rahul-mankoottathil-3-2025-08-25-20-07-32.jpg)
പാലക്കാട്: നിയോജക മണ്ഡലത്തില്‍ സജീവമാകാനൊരുങ്ങുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന് എറണാകുളത്ത് ഇടത് എംഎല്‍എക്കെതിരെ പുറത്തുവന്ന പുകപടലങ്ങള്‍ ആശ്വാസം പകരും.
പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിനെ തടയുമെന്ന് പറയുന്ന ഇടത്, ബിജെപി നേതാക്കള്‍ക്ക് അടുത്തിടെ പുറത്തുവന്ന ആരോപണങ്ങള്‍ ധാര്‍മ്മിക തടസം സൃഷ്ടിക്കുമെന്നുറപ്പാണ്.
ബിജെപി സംസ്ഥാന ഭാരവാഹിയും ജില്ലയിലെ ഒന്നാമനുമായ കൃഷ്ണകുമാറിനെതിരെ അടുത്തിടെ ഒരു സ്ത്രീയുടെ പരാതി ഉയര്‍ന്നിരുന്നു. തൊട്ടുപിന്നാലെ എറണാകുളത്തെ ഇടത് എംഎല്‍എയും വിവാദത്തില്‍ കുടുങ്ങി.
ഈ സംഭവത്തില്‍ ഇടതുപക്ഷത്തുനിന്നും പരാതികളില്ലെങ്കിലും നാട്ടുകാരറിഞ്ഞ സംഭവം നിഷേധിക്കാന്‍ കഴിയാത്ത വിധം അന്തരീക്ഷത്തിലുണ്ട്. മാത്രമല്ല, ചില നാട്ടുകാര്‍ ഉള്‍പ്പെട്ട ദൃശ്യങ്ങളും പുറത്തുവന്നേക്കുമെന്ന് കിംവദന്ദികളുണ്ട്.
ഇതോടെ അടിമുടി നാറി കുളിച്ച് നില്‍ക്കുന്ന രാഹുല്‍ മാങ്കുട്ടത്തില്‍ എംഎല്‍എയ്ക്ക് ഇനി ധൈര്യമായി പാലക്കാട് നിയോജകമണ്ഡലത്തിലേയ്ക്ക് ചെല്ലാം. രാഹുലിനെ തടയും മുമ്പ് പലര്‍ക്കും പലതിനും മറുപടി പറയേണ്ടിവരും.