/sathyam/media/media_files/Bh24UTkNIrd2Zjr1vaoT.jpg)
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഇന്ന് പാലക്കാട് എത്തിയേക്കില്ല. ഇനി നിയമസഭ കഴിഞ്ഞ് മണ്ഡലത്തിൽ എത്തിയാൽ മതിയെന്നാണ് ധാരണ. ശനിയാഴ്ച്ച പാലക്കാട് എത്തുമെന്നായിരുന്നു നേരെത്തെ തീരുമാനിച്ചിരുന്നത്.
ശനി,ഞായർ,തിങ്കൾ ദിവസങ്ങളിലായി മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുക്കാനായിരുന്നു രാഹുലിന്റെ തീരുമാനം.
എന്നാൽ രാഹുൽ പാലക്കാടെത്തിയാൽ, നിയമസഭയിൽ പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങൾ ഗൗരവത്തിലെത്തില്ലെന്നും രാഹുലിലേക്ക് വാർത്തകൾ ചുരുങ്ങുമെന്നും വിലയിരുത്തലുണ്ടായി. ഇതോടെയാണ് തീരുമാനം മാറ്റിയത്.
അതേസമയം ആരോപണമുണർന്ന് ഒരുമാസം കഴിഞ്ഞ പശ്ചാത്തലത്തിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ ഓഫീസ് ബിജെപി പ്രവർത്തകർ ഉപരോധിച്ചു. പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി.
പാലക്കാട് എംഎൽഎയെ കാണാതായിട്ട് ഒരുമാസമായെന്നും കോൺഗ്രസിന് വേണ്ടാത്തവരെ പാലക്കാട്ടെ ജനം ചുമക്കേണ്ട കാര്യമില്ലെന്നും ബിജെപി ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ പറഞ്ഞു.
രാഹുൽ രാജി വയ്ക്കും വരെ പ്രതിഷേധിക്കാനാണ് ബിജെപിയുടെ തീരുമാനം. രാഹുൽ പാലക്കാട് പൊതുപരിപാടികളിൽ പങ്കെടുത്താൽ തടയുമെന്ന് ഡിവൈഎഫ് ഐയും പ്രഖ്യാപിച്ചിട്ടുണ്ട്.