New Update
/sathyam/media/media_files/2025/09/20/1001264143-2025-09-20-11-30-51.jpg)
പാലക്കാട്: ചന്ദ്രനഗറില്‍നിന്നും കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്തി. ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന കുട്ടിയെ തൃശൂരില്‍ വച്ചാണ് റെയില്‍വേ പൊലീസ് കണ്ടെത്തിയത്.
Advertisment
പാലക്കാട് ലയണ്‍സ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ഹര്‍ജിത് പത്മനാഭനെയാണ് വ്യാഴാഴ്ച മുതല്‍ കാണാതായത്.
തൃശൂരില്‍ നിന്നും ബംഗളുരുവിലെത്തിയ കുട്ടി അവിടെ നിന്നും ട്രെയിന്‍ മാര്‍ഗം എറണാകുളത്തേക്ക് മടങ്ങി.
പിന്നീട് എറണാകുളത്തുനിന്നും തൃശൂരിലേക്ക് ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ റെയില്‍വേ പൊലീസ് കണ്ടെത്തുകയായിരുന്നു.
കുട്ടി ബംഗളൂരുവിലെത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അവിടെയും എത്തിയിരുന്നു.