/sathyam/media/media_files/2025/09/21/photos338-2025-09-21-13-11-31.jpg)
പാലക്കാട്: യുഡിഎഫിനെതിരെ സിപിഎം ഏരിയ സെക്രട്ടറിയുടെ ഭീഷണി പ്രസംഗം. പാലക്കാട് പട്ടാമ്പി സിപിഎം ഏരിയ സെക്രട്ടറി ടി.ഗോപാലകൃഷ്ണനാണ് ഭീഷണി പ്രസംഗം നടത്തിയത്.
പട്ടാമ്പിയിലെ റോഡ് നിർമാണം തടയാൻ വന്നാൽ വന്നതുപോലെ ആരും തിരിച്ചുപോകില്ലെന്നായിരുന്നു ഭീഷണി. നിർമ്മാണം തടയാൻ വരുന്നവരുടെ ദേഹത്ത് ഇറച്ചിയുടെ തൂക്കം കുറയുമെന്നും ടി.ഗോപാലകൃഷ്ണൻ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് യുഡിഎഫ് അംഗങ്ങൾ നിർമ്മാണം തടഞ്ഞത്. പട്ടാമ്പിയിലെ വികസന പ്രവർത്തനങ്ങളിൽ ആഹ്ലാദം പ്രകടിപ്പിച്ച് ഡിവൈഎഫ്ഐ നടത്തിയ 'റോഡ് മൂഡ്, ചായ മൂഡ്' പരിപാടിയിലായിരുന്നു ഏരിയ സെക്രട്ടറിയുടെ പരാമർശം.
പട്ടാമ്പി നഗരത്തിലെ റോഡ് തകർന്ന് കിടക്കാൻ തുടങ്ങിയിട്ട് അധിക നാളായി. ഇതുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടായിരുന്നു. തുടർന്നാണ് മുഹമ്മദ് മുഹ്‌സിൻ എംഎൽഎ ഇടപ്പെട്ട് റോഡിന്റെ പണി വേഗത്തിലാക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട പരിപാടിയിലാണ് ഏരിയ സെക്രട്ടറിയുടെ ഭീഷണി പ്രസംഗം. റോഡ് നിർമാണം ശാസ്ത്രീയമല്ല എന്ന് ചൂണ്ടിക്കാണിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചിരുന്നു. ഇതിന് മറുപടിയായിട്ടാണ് ഏരിയ സെക്രട്ടറി ഗോപാലകൃഷ്‌ണൻ പ്രസംഗിച്ചത്.