/sathyam/media/media_files/oNWwTDL0uIYH8bhyO0lJ.jpg)
പാലക്കാട്: ലൈംഗിക ആരോപണത്തെ തുടർന്ന് 38 ദിവസത്തിന് ശേഷം പാലക്കാടെത്തിയ രാഹുൽ മാങ്കൂട്ടത്തിലിന്റെ വാഹനത്തിൽ നിന്ന് എംഎൽഎ ബോർഡ് നീക്കി.
അന്തരിച്ച കെപിസിസി സെക്രട്ടറി പി.ജെ പൗലോസിന്റെ വീട്ടിൽ വെച്ച് രാഹുൽ കോൺഗ്രസ് നേതാക്കളെ സന്ദർശിച്ചു.
രമേശ് ചെന്നിത്തല, ബെന്നി ബെഹന്നാൻ, വി.കെ ശ്രീകണ്ഠൻ, ഡിസിസി പ്രസിഡൻ്റ് എ. തങ്കപ്പൻ എന്നിവരാണ് പൗലോസിന്റെ വീട്ടിലുണ്ടായിരുന്നത്.
കെപിസിസി നിർവാഹക സമിതി അംഗം സി. ചന്ദ്രൻ, ഡിസിസി ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് - കെഎസ്‌യു ജില്ലാ പ്രസിഡന്റുമാരും രാഹുലിനെ അനുഗമിച്ചിരുന്നു.
രാഹുലിനെതിരെ ഡിവൈഎഫ്ഐയും ബിജെപിയും പ്രതിഷേധിച്ചു. കുന്നത്തൂര്‍ മേട്ടിലെ രണ്ട് മരണവീടുകളിലാണ് രാഹുൽ ആദ്യം സന്ദര്‍ശനം നടത്തിയത്.
ഇതിന് പുറമെ കടകളിലെല്ലാം എത്തി ആളുകളെ കാണുകയും സംസാരിക്കുകയും ചെയ്തു.
എംഎല്‍എ വാഹനത്തിലാണ് രാഹുല്‍ മണ്ഡലത്തില്‍ എത്തിയത്. കഴിഞ്ഞമാസം 17നാണ് രാഹുല്‍ മണ്ഡലത്തില്‍ അവസാനമായി എത്തിയത്.