പാലക്കാട് മാതാപിതാക്കളെ മകൻ കുത്തി പരിക്കേൽപ്പിച്ചു. മകൻ പൊലീസ് കസ്റ്റഡിയിൽ

കത്രിക കൊണ്ടും മൂർച്ചയുള്ള ആയുധം കൊണ്ടും പിതാവിൻ്റെ കഴുത്തിലുംതലയിലും, മാതാവിൻ്റെ ഇരു ചെവികളിലും മാരകമായി പരിക്കേൽപ്പിച്ചുവെന്ന് എഫ്ഐആറിൽ പറയുന്നു. 

New Update
crime

പാലക്കാട്: ചെർപ്പുളശ്ശേരി മാരായമംഗലത്ത് മാതാപിതാക്കളെ മകൻ കുത്തി പരിക്കേൽപ്പിച്ചു. മാരായമംഗലം കുളപ്പട വാലിപ്പറമ്പിൽ ബാലകൃഷ്ണൻ(55), ഭാര്യ ശ്രീപ്രിയ(47) എന്നിവർക്കാണ് മകൻ്റെ കുത്തേറ്റത്. 

Advertisment

സംഭവത്തിൽ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം, പ്രതിയായ 27 കാരനായ മകന് മാനസിക ബുദ്ധിമുട്ടുകളുണ്ടെന്ന് പൊലീസ് പറയുന്നു. 

കത്രിക കൊണ്ടും മൂർച്ചയുള്ള ആയുധം കൊണ്ടും പിതാവിൻ്റെ കഴുത്തിലുംതലയിലും, മാതാവിൻ്റെ ഇരു ചെവികളിലും മാരകമായി പരിക്കേൽപ്പിച്ചുവെന്ന് എഫ്ഐആറിൽ പറയുന്നു. 

Advertisment