New Update
/sathyam/media/media_files/GjHpKaaIfBzuNowck3zO.webp)
പാലക്കാട്: അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാൾ മരിച്ചു. അട്ടപ്പാടി സ്വദേശി ശാന്തകുമാര്‍ ആണ് മരിച്ചത്.
Advertisment
പുതൂര്‍ തേക്കുവട്ട മേഖലയില്‍ താവളം- മുള്ളി റോഡില്‍ വച്ച് ബൈക്കില്‍ സഞ്ചരിക്കുമ്പോഴായിരുന്നു ശാന്തകുമാറിനെ കാട്ടാന ആക്രമിച്ചത്.
കാട്ടാന റോഡിൽ നിൽക്കുന്നത് ഇദ്ദേഹം കണ്ടിരുന്നില്ല. ശാന്തകുമാറിനെ വണ്ടിയടക്കം ആന ചവിട്ടുകയായിരുന്നു. വീഴ്ചയില്‍ ശാന്തകുമാറിന്റെ വാരിയെല്ല് പൊട്ടുകയും കാലിന് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു.
ഉടനെ മണ്ണാര്‍ക്കാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജോലി കഴിഞ്ഞ് മടങ്ങവെ ആയിരുന്നു കാട്ടാനയുടെ ആക്രമണം.