New Update
/sathyam/media/media_files/2025/10/08/photos123-2025-10-08-17-50-36.png)
പാലക്കാട്: മണ്ണാർക്കാട് എടത്തനാട്ടുകരയിൽ കെ എസ് ആർ ടി സി ബസിൽ യാത്രക്കാരൻ കുഴഞ്ഞുവീണു മരിച്ചു. അലനല്ലൂർ കലങ്ങോട്ടിരി സ്വദേശി അയ്യപ്പൻ (64) ആണ് മരിച്ചത്.
Advertisment
ഇന്ന് രാവിലെയാണ് സംഭവം. മകളുടെ വീട് നിർമ്മാണവുമായി ബന്ധപ്പെട്ട് എടത്തനാട്ടുകരയിൽ നിന്ന് പോവുന്നതിനിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞു വീഴുകയുമായിരുന്നു.
ഉടൻ തന്നെ മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രമേഷ്, രമ്യ എന്നിവരാണ് മക്കൾ. സുരേന്ദ്രൻ, മോജിഷ എന്നിവർ മരുമക്കളാണ്.