/sathyam/media/media_files/2025/10/13/1001321651-2025-10-13-10-29-34.webp)
പാലക്കാട്: വീണ്ടും സർക്കാർ പരിപാടി ഉദ്ഘാടനം ചെയ്ത് രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ.
സിപിഎം ഭരിക്കുന്ന കണ്ണാടിഗ്രാമ പഞ്ചായത്തിലെ തരുവക്കുർശ്ശി വാർഡിലെ പൾസ് പോളിയോ തുള്ളിമരുന്ന് വിതരണമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഉദ്ഘാടനം ചെയ്തത്.
പൊതുപരിപാടിയിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്ന് ഡിവൈഎഫ്ഐ പറയുമ്പോഴാണ് സർക്കാർ പരിപാടി രാഹുൽ മാങ്കൂട്ടത്തിൽ ഉദ്ഘാടനം ചെയ്തത്.
അംഗൻവാടി വർക്കർ,ആശാവർക്കർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
അതേസമയം,പരിപാടിയുടെ ഉദ്ഘാടനം രാഹുലാണ് ചെയ്യുന്നതെന്ന ബോര്‍ഡോ നോട്ടീസോ ഇറക്കിയിരുന്നില്ല.
ലൈംഗികാരോപണവിവാദങ്ങള്‍ക്ക് പിന്നാലെ പാലക്കാട് തിരിച്ചെത്തിയ രാഹുല്‍ മൂന്ന് സര്‍ക്കാര്‍ പരിപാടികളിലാണ് പങ്കെടുത്തത്.
കഴിഞ്ഞാഴ്ച പാലക്കാട് - ബംഗളൂരു കെഎസ്ആർടിസി എസി ബസ് സർവീസ് രാഹുൽ മാങ്കൂട്ടത്തിൽ ഫ്ലാഗ് ഓഫ് ചെയ്തതിരുന്നു.
പൊതുപരിപാടികളിൽ പങ്കെടുത്താൽ തടയുമെന്ന് ഡിവൈഎഫ്ഐ പ്രഖ്യാപിച്ചിരിക്കുന്നതിനിടയിലാണ് കെഎസ്ആർടിസിയുടെ പരിപാടിയിൽ രാഹുൽ മാങ്കൂട്ടത്തിൽ അന്ന് പങ്കെടുത്തത്.
ലൈംഗിക ആരോപണ വിവാദങ്ങൾക്ക് ശേഷം രാഹുല്‍ പങ്കെടുത്ത ആദ്യത്തെ സര്‍ക്കാര്‍ പരിപാടിയായിരുന്നു ഇത്.
ഇതിന് പിന്നാലെ കഴിഞ്ഞദിവസം പാലക്കാട് നഗരസഭയിലെ 36 ാം വാര്‍ഡ് കുടുംബശ്രീ പരിപാടിയുടെ ഉദ്ഘാടനവും രാഹുല്‍ നിര്‍വഹിച്ചിരുന്നു.
ഇന്ന് രായിരി പഞ്ചായത്തിലെ പൂഴിത്തോട് റോഡിന്‍റെ ഉദ്ഘാടനവും രാഹുല്‍ നിര്‍വഹിക്കും.
രാഹുലിന് അഭിവാദ്യം അര്‍പ്പിച്ച് മുസ്‍ലിം ലീഗ് ഫ്ളക്സ് ബോര്‍ഡടക്കം സ്ഥാപിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരം അഞ്ചുമണിക്കാണ് പരിപാടി നടക്കുന്നത്.
ബിജെപിയും ഡിവൈഎഫ്ഐയടക്കമുള്ള സംഘടനകളും പ്രതിഷേധം ഇവിടെ നടക്കാന്‍ സാധ്യതയുണ്ടെന്നാണ് വിവരം.