New Update
/sathyam/media/media_files/2025/10/20/airforce-crew-2025-10-20-01-17-45.png)
പാലക്കാട്: മലയാളി സൈനിക ഉദ്യോഗസ്ഥൻ വെടിയേറ്റ് മരിച്ച നിലയിൽ. പാലക്കാട് യാക്കര കടുംതുരുത്തി സ്വദേശി സനു ശിവരാമൻ (47) മരിച്ച നിലയിൽ കണ്ടെത്തിയത്.
Advertisment
കോയമ്പത്തൂർ സൂലൂർ എയർഫോഴ്‌സ് സ്റ്റേഷനിലെ ഡിഫൻസ് സെക്യൂരിറ്റി വിങ്ങിലെ ഉദ്യോഗസ്ഥനാണ്. ഇന്ന് രാവിലെയാണ് കയ്യിലുണ്ടായിരുന്ന തോക്കിൽ നിന്നും വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.
പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം പാലക്കാടേക്ക് എത്തിച്ചു. നാളെ സംസ്‌കാരം. ഭാര്യയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് കോയമ്പത്തൂർ സുലൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.