New Update
/sathyam/media/media_files/2025/10/22/1001344770-2025-10-22-09-31-01.webp)
പാലക്കാട്: പെരിങ്ങോട്ടുകുർശ്ശിയിൽ സിപിഎം നേതാക്കൾ വ്യാപാരിയെ കടയിൽ കയറി മർദിച്ചു.
Advertisment
പെരിങ്ങോട്ടുകുർശ്ശി സിപിഎം ലോക്കൽ സെക്രട്ടറി സതീഷ് , കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സജിത എന്നിവരുടെ നേതൃത്വത്തിലാണ് കോൺഗ്രസ് പ്രവർത്തകനായ സുജിത്ത് ചന്ദ്രനെ മർദിച്ചത്.
സിപിഎം ഏരിയ സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റും തമ്മിൽ ബന്ധമുണ്ടെന്ന് കാണിച്ച് സി പി. എം സംസ്ഥാന സെക്രട്ടറിക്ക് സുജിത്ത് ചന്ദ്രൻ കത്തെഴുതി എന്ന് പറഞ്ഞാണ് മർദിച്ചത്.
സിപിഎം സംസ്ഥാന സെക്രട്ടറിക്ക് താൻ കത്തെഴുതിയിട്ടില്ലെന്നും സിപിഎം നേതാക്കളായതിനാൽ പ്രതികൾക്കെതിരെ കോട്ടായി പൊലീസ് നിസാര വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തതെന്നും സുജിത്ത് ചന്ദ്രൻ പറഞ്ഞു.