പുലിഭീതി ; രണ്ടു ദിവസമായി സ്‌കൂൾ പരിസരത്ത് പുലിയുടെ സാന്നിധ്യം. അട്ടപ്പാടിയിൽ സ്‌കൂളിന് നാളെ അവധി

അധ്യാപകരുടെ ക്വാർട്ടേഴ്‌സിനു മുന്നിലുണ്ടായിരുന്ന നായയെ കഴിഞ്ഞദിവസം പുലി പിടിച്ചിരുന്നു.

New Update
leopard

പാലക്കാട്: പുലിഭീതിയെ തുടർന്ന് അട്ടപ്പാടിയിൽ സ്‌കൂളിന് നാളെ അവധി. അട്ടപ്പാടി മുള്ളി ട്രൈബൽ ജിഎൽപി സ്‌കൂളിനാണ് അവധി നൽകിയത്.

Advertisment

രണ്ടു ദിവസമായി സ്‌കൂൾ പരിസരത്ത് പുലിയുടെ സാന്നിധ്യമുണ്ടെന്ന് അധ്യാപകരും രക്ഷിതാക്കളും പറയുന്നു.

അധ്യാപകരുടെ ക്വാർട്ടേഴ്‌സിനു മുന്നിലുണ്ടായിരുന്ന നായയെ കഴിഞ്ഞദിവസം പുലി പിടിച്ചിരുന്നു. 

Advertisment